സംവിധായകനും നടനുമായ ജൂഡ് ആന്തണി ജോസഫ് ഒരു വാഹന ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
വിഷുവിന് കോട്ടയം കുടമാളൂരിലുള്ള ഭാര്യ വീട്ടിലെത്തിയ ജൂഡ് വാഹനം വീടിനു പുറത്താണ് രാത്രിയിൽ പാർക്ക് ചെയ്തിരുന്നത്.
രാത്രിയിൽ ഏതേ വാഹനം ജൂഡിന്റെ വണ്ടിയുടെ പുറകിൽ ഇടിച്ച ശേഷം നിർത്താതെപോകുകയായിരുന്നു.
ഇൻഷുറൻസ് ലഭിക്കാൻ ജിഡി എൻട്രിക്കായി തന്റെ വാഹനത്തിൽ ഇടിച്ച വാഹന ഉടമ സഹകരിക്കണമെന്നാണ് ജൂഡിന്റെ അഭ്യർഥന.
ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്നലെ രാത്രി പത്തു മണി സമയത്തു കുടമാളൂരിന് അടുത്തുള്ള അമ്പാടിയിൽ എന്റെ ഭാര്യവീടിന്റെ പുറത്തു പാർക്ക് ചെയ്തിരുന്ന എന്റെ പാവം കാറിനിട്ട് ഇടിച്ചു ഈ കോലത്തിലാക്കിയ മഹാനെ നിങ്ങൾ ആരാണെങ്കിലും ഒരഭ്യർത്ഥന നിങ്ങളുടെ കാറിനും സാരമായി പരുക്ക് പറ്റി കാണുമല്ലോ ,
ഇൻഷുറൻസ് ക്ലെയിം കിട്ടാൻ ജി ഡി എൻട്രി നിര്ബന്ധമാണ്. അതിന് സഹകരിക്കണം. മാന്യത അതാണ് . ഇല്ലേലും സാരമില്ല . നമ്മളൊക്കെ മനുഷ്യരല്ലേ?
എന്റെ എളിയ നിഗമനത്തിൽ ചുവന്ന സ്വിഫ്റ്റ് ആകാനാണ് സാധ്യത .
(കാർ പാർക്ക് ചെയ്തതിന്റെ കുഴപ്പമാണെന്നാണ് താഴെ വരുന്ന കമ്മന്റുകളിൽ കൂടുതലും. ഇറക്കം കുറഞ്ഞ വസ്ത്രം ഇടുന്നത് കൊണ്ടാണ് പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നത് എന്ന് പറഞ്ഞ മഹാന്മാർ ഉള്ള നാടല്ലേ. അത്ഭുതമില്ല)