റാന്നി: കാഷ്മീരിൽ കൊല്ലപ്പെട്ട എട്ടുവയസുകാരിക്ക് നീതിതേടി റാന്നിയിൽ യുവാവിന്റെ ഒറ്റയാൾ പ്രതിഷേധം. ജമ്മുകാഷ്മീരിലെ കഠുവയിൽ എട്ടുവയസുകാരിയെ മൃഗീയമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചായിരുന്നു വെച്ചൂച്ചിറ ഇടമൺ സ്വദേശിയും ട്രാവൽ ആൻഡ് ടൂറിസം ബിരുദധാരിയുമായ നിഖിൽ സി. പുത്തേട്ട് വേറിട്ട സമരവുമായി രംഗത്തിറങ്ങിയത്.
ഇന്നലെ ഉച്ചയ്ക്ക് 12ഓടെ കഠിനമായ ചൂടിൽ ഇട്ടിയപ്പാറ ബസ് സ്റ്റാൻഡു മുതൽ മാമുക്ക്, പെരുന്പുഴ, തോട്ടമൺ, ബ്ലോക്കുപടി വഴി മന്ദിരം കവലെ വരെയുള്ള നാലുകിലോമീറ്ററോളം ദൂരം പ്ലാക്കാർഡും പെൺകുട്ടിയുടെ ചിത്രയും വഹിച്ചാണ് പരസ്യപ്രതിഷേധത്തിനു നിഖിൽ ഇറങ്ങിയത്.