നീ​തി​ബോ​ധ​ത്തി​ന്‍റെ ക​രു​ത്തു​മാ​യി ജ​സ്റ്റി​സ് കെ.​എം. ജോ​സ​ഫ്;  അ​തി​രമ്പു​ഴ​യ്ക്ക് ഇ​ത് ആ​ഹ്ലാ​ദ നി​മി​ഷം

രാ​ജു കു​ടി​ലി​ൽ
ഏ​റ്റു​മാ​നൂ​ർ: ഇ​ന്ത്യ​യു​ടെ പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​ത്തി​ന്‍റെ അ​ന്ത​സ് കാ​ത്ത പ്ര​ഗ​ത്ഭ​നാ​യ പി​താ​വി​ന്‍റെ മ​ക​ൻ സ​ർ​വ പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യും അ​തി​ജീ​വി​ച്ച് ഒ​ടു​വി​ൽ അ​തേ നീ​തി​പീ​ഠ​ത്തി​ലേ​ക്ക്. മു​ൻ സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് കെ.​കെ. മാ​ത്യു​വി​ന്‍റെ മ​ക​ൻ ജ​സ്റ്റി​സ് കെ.​എം. ജോ​സ​ഫി​നെ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ന്പോ​ൾ അ​തി​ര​ന്പു​ഴ​യ്ക്കും കു​റ്റി​യി​ൽ കു​ടും​ബ​ത്തി​നും ഇ​ത് ആ​ഹ്ലാ​ദ നി​മി​ഷ​മാ​ണ്.

അ​തി​ര​ന്പു​ഴ കു​റ്റി​യി​ൽ കു​ടും​ബാം​ഗ​മാ​യ ജ​സ്റ്റി​സ് കെ.​എം. ജോ​സ​ഫി​നെ സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​യി ക​ഴി​ഞ്ഞ ജ​നു​വ​രി 12 ന് ​കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്ത​താ​ണ്. കൊ​ളീ​ജി​യ​ത്തി​ന്‍റെ ശി​പാ​ർ​ശ അം​ഗീ​ക​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ വി​മു​ഖ​ത കാ​ണി​ച്ച​തോ​ടെ ഉ​ണ്ടാ​യ അ​നി​ശ്ചി​ത​ത്വം ഇ​പ്പോ​ൾ അ​വ​സാ​നി​ച്ചി​രി​ക്കു​ന്നു.

യാ​തൊ​രു സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കും വ​ഴ​ങ്ങാ​തെ സ​ത്യ​സ​ന്ധ​മാ​യി നീ​തി ന​ട​പ്പാ​ക്കു​ന്ന​തി​ൽ ബ​ദ്ധ​ശ്ര​ദ്ധ​നാ​യി​രു​ന്ന പി​താ​വി​ന്‍റെ അ​തേ പാ​ത​യി​ലൂ​ടെ ത​ന്നെ​യാ​ണ് ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫി​ന്‍റെ​യും പ്ര​യാ​ണം എ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ് ക​ഴി​ഞ്ഞ നാ​ളു​ക​ളി​ലെ സം​ഭ​വ വി​കാ​സ​ങ്ങ​ൾ.

2016ൽ ​ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഹാ​രീ​ഷ് റാ​വ​ത്ത് സ​ർ​ക്കാ​രി​നെ പി​രി​ച്ചു​വി​ട്ട് രാ​ഷ്ട്ര​പ​തി​ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി റ​ദ്ദാ​ക്കി​യ വി​ധി രാ​ജ്യ​മാ​കെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു. ഈ ​ഒ​രു വി​ധി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​മ​ന​ത്തെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി​യ​തും.

ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫി​ന്‍റെ പി​താ​വ് ജ​സ്റ്റീ​സ് കെ.​കെ. മാ​ത്യു സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​യി​രു​ന്നു. ഇ​ന്ത്യ ക​ണ്ട പ്ര​ഗ​ത്ഭ​രാ​യ ന്യാ​യാ​ധി​പന്മാ​രു​ടെ മു​ൻ​നി​ര​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​നം.

ജ​ഡ്ജി​യാ​കു​ന്ന​തി​നു മു​ന്പ് അ​ദ്ദേ​ഹം അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലാ​യി​രു​ന്നു. സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന് വി​ര​മി​ച്ച​ശേ​ഷം അ​ദ്ദേ​ഹ​ത്തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ലോ ​ക​മ്മീ​ഷ​ന്‍റെ​യും പി​ന്നീ​ട് പ്ര​സ് ക​മ്മീ​ഷ​ന്‍റെ​യും ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ചു. പ്ര​ഗ​ത്ഭ​നാ​യ പി​താ​വി​ന്‍റെ മാ​തൃ​ക​യാ​ണ് ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫി​നെ അ​ഭി​ഭാ​ഷ​ക​വൃ​ത്തി​യി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച​ത്.

പി​താ​വി​നൊ​പ്പം രാ​ജ്യ​ത്തെ പ്ര​മു​ഖ നി​യ​മ​ജ്ഞ​ർ പ​തി​വാ​യി ത​റ​വാ​ട്ടി​ൽ എ​ത്തു​മാ​യി​രു​ന്ന​തും അ​വ​രോ​ടൊ​പ്പം ബാ​ല്യ​കാ​ല​ത്ത് ഇ​ട​പ​ഴ​കാ​ൻ സാ​ധി​ച്ച​തു​മൊ​ക്കെ അ​ദ്ദേ​ഹ​ത്തെ ആ​ക​ർ​ഷി​ച്ച ഘ​ട​ക​ങ്ങ​ളാ​കാം.

1982 ൽ ​അ​ദ്ദേ​ഹം അ​ഭി​ഭാ​ഷ​ക​നാ​യി സു​പ്രീം കോ​ട​തി​യി​ൽ എ​ത്തു​ന്പോ​ഴേ​ക്കും പി​താ​വ് ജ​സ്റ്റീ​സ് കെ.​കെ. മാ​ത്യു അ​വി​ടെ​നി​ന്നും വി​ര​മി​ച്ചി​രു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷം അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലെ​ത്തി ഹൈ​ക്കോ​ട​തി​യി​ൽ അ​ഡ്വ. വ​ർ​ഗീ​സ് ക​ള്ളി​യ​ത്തി​ന്‍റെ ജൂ​നി​യ​റാ​യി പ്രാ​ക്ടീ​സ് ആ​രം​ഭി​ച്ചു.

വ​ർ​ഗീ​സ് ക​ള്ളി​യ​ത്ത് ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യ​പ്പോ​ൾ കെ.​എം. ജോ​സ​ഫ് സ്വ​ത​ന്ത്ര​മാ​യി പ്രാ​ക്ടീ​സ് ചെ​യ്തു തു​ട​ങ്ങി. 2004ലാ​ണ് ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫ് കേ​ര​ളാ ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ത​നാ​യ​ത്. പി​ന്നീ​ട് ഉ​ത്ത​രാ​ഖ​ണ്ഡ് ചീ​ഫ് ജ​സ്റ്റീ​സാ​യി നി​യ​മി​ക്ക​പ്പെ​ട്ടു. വ​ള​രെ ചെ​റു​പ്പ​ത്തി​ലേ പ​ഠ​ന​വും പി​താ​വി​നൊ​പ്പം പ​ല സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ക്കേ​ണ്ടി വ​ന്ന​തു​മൊ​ക്കെ​യാ​യി ത​റ​വാ​ട്ടി​ൽ നി​ന്ന് അ​ക​ന്നു നി​ൽ​ക്കേ​ണ്ടി വ​ന്നു.

പി​ന്നീ​ട് കൊ​ച്ചി​യി​ൽ താ​മ​സ​മാ​യി. എ​ന്നി​രു​ന്നാ​ലും കി​ട്ടു​ന്ന അ​വ​സ​ര​ങ്ങ​ളി​ലെ​ല്ലാം അ​ദ്ദേ​ഹം അ​തി​ര​ന്പു​ഴ​യി​ലെ പു​രാ​ത​ന​മാ​യ ത​റ​വാ​ട് വീ​ട്ടി​ൽ എ​ത്തു​മാ​യി​രു​ന്നു. ഇ​പ്പോ​ഴും അ​ങ്ങ​നെ ത​ന്നെ. മ​റ്റേ​തൊ​രു അ​തി​ര​ന്പു​ഴ​ക്കാ​ര​നെ​യും പോ​ലെ ലോ​ക​ത്തി​ന്‍റെ ഏ​തു കോ​ണി​ലാ​യാ​ലും അ​തി​ര​ന്പു​ഴ തി​രു​നാ​ളി​ന് കൊ​ടി​യേ​റി​യാ​ൽ പി​ന്നെ ഇ​രി​ക്ക​പ്പൊ​റു​തി ഉ​ണ്ടാ​കി​ല്ല​ല്ലോ.

പ്ര​ത്യേ​കി​ച്ച് ച​ന്ത​ക്ക​ട​വ് കേ​ന്ദ്രീ​ക​രി​ച്ച് തി​രു​നാ​ളി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ കു​റ്റി​യി​ൽ ത​റ​വാ​ടി​ന് പ​ര​ന്പ​രാ​ഗ​ത​മാ​യു​ള്ള നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കി​ന്‍റെ​കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ൽ. അ​തി​ര​ന്പു​ഴ ആ​ഹ്ലാ​ദി​ക്കു​ക​യാ​ണ്, പി​താ​വി​ൽ നി​ന്നു പ​ക​ർ​ന്നു കി​ട്ടി​യ​തും പി​ന്നീ​ട് സ്വ​യം ആ​ർ​ജി​ച്ച​തു​മാ​യ നീ​തി​ബോ​ധ​ത്തി​ന്‍റെ ക​രു​ത്തി​ൽ ഈ ​പു​ത്ര​ൻ ഉ​ന്ന​ത നീ​തി​പീ​ഠ​ത്തി​ൽ ഉ​പ​വി​ഷ്ട​നാ​കു​ന്ന​തി​ൽ.

Related posts