ജ​സ്റ്റീ​സ് ന​രി​മാ​നെ അ​ലോ​സ​ര​പ്പെ​ടു​ത്തി​യ​വ​രി​ൽ കേ​ര​ള ഗ​വ​ർ​ണ​റും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഈ ​വ​ർ​ഷ​മു​ണ്ടാ​യ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​യും വി​മ​ർ​ശി​ച്ച് സു​പ്രീം കോ​ട​തി മു​ൻ ജ​ഡ്ജി ആ​ർ.​എ​ഫ്. ന​രി​മാ​ൻ. പ്ര​ധാ​ന​മാ​യും നാ​ലു സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് അ​ദ്ദേ​ഹം വി​വ​രി​ച്ച​ത്. കേ​ര​ള നി​യ​മ​സ​ഭ പാ​സാ​ക്കി ന​ൽ​കി​യ എ​ട്ടു ബി​ല്ലു​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​തെ 23 മാ​സ​ത്തോ​ളം കാ​ത്തി​രു​ന്ന ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ ന​ട​പ​ടി​യെ അ​ല​സോ​ര​പ്പെ​ടു​ത്തു​ന്ന സം​ഭ​വ​മാ​യാ​ണ് ന​രി​മാ​ൻ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

ഭ​ര​ണ​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സാ​രി​ക്ക​വേ​യാ​ണ് ജ​സ്റ്റി​സ് ന​രി​മാ​ൻ ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. മൂ​ന്നാ​മ​ത്തെ സം​ഭ​വ​മാ​യി​ട്ടാ​ണ് ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ ന​ട​പ​ടി​യെ​ക്കു​റി​ച്ച് ന​രി​മാ​ൻ പ​രാ​മ​ർ​ശി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ർ​ശി​ക്കും വി​ധം ബി​ബി​സി ഇ​റ​ക്കി​യ ഡോ​ക്യു​മെ​ന്‍റ​റി​യും അ​തി​നെ​തി​രാ​യ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​കാ​ര ന​ട​പ​ടി​യും അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന സം​ഭ​വ​മാ​യി ന​രി​മാ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ജ​മ്മു കാ​ഷ്മീ​രി​നു പ്ര​ത്യേ​ക പ​ദ​വി ന​ൽ​കു​ന്ന ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​ത്, തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​സാ​ക്കി​യ ഭേ​ദ​ഗ​തി ബി​ൽ തു​ട​ങ്ങി​യ​വ​യും അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന സം​ഭ​വ​ങ്ങ​ളാ​ണെ​ന്ന് ന​രി​മാ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment