കറുകച്ചാലില്‍ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ നെടുംകുന്നം കുന്നിക്കാട് പടിക്കല്‍ ജസ്റ്റിന്‍ പി.മാത്യു (അജോ29) വിനെ അറസ്റ്റു ചെയ്തു. കഴിഞ്ഞ ഒന്‍പതിനു രാത്രി 11നു വീടിന്റെ പിന്നിലെ വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയ പ്രതി തന്നെ പീഡിപ്പിച്ചുവെന്നാണു വിവാഹിതയായ യുവതിയുടെ പരാതി.
പിറ്റേന്നു രാവിലെ യുവതി പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്നു ഡോക്ടര്‍ കറുകച്ചാല്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 30നു മുണ്ടക്കയം സ്വദേശിനിയുമായി പ്രതിയുടെ വിവാഹം നടത്താനിരിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ജസ്റ്റിന്റെ ബന്ധുക്കള്‍ പറയുന്നത്.