ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ലഹരി മരുന്ന് കേസില്‍ പിടിയിലായതിന്റെ ഞെട്ടലില്‍ നിന്നും ആരാധകര്‍ ഇപ്പോഴും മുക്തരായിട്ടില്ല.
എന്നാല്‍ ഇപ്പോള്‍ അതിലും വലിയ ഞെട്ടല്‍ സമ്മാനിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തു വരുന്നത്. പോപ്പ് സെന്‍സേഷണല്‍ ജസ്റ്റിന് ബീബറാണ് കഥാനായകന്.
ബീബര്‍ പുതിയൊരു ബിസിനസ് ആരംഭിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റൊന്നുമല്ല സാക്ഷാല്‍ കഞ്ചാവ് കച്ചവടം.
അമേരിക്കന്‍ കമ്പനിയായ പാംസുമായി ചേര്‍ന്നാണ് ബീബര്‍ നവ സംരഭത്തിന് തുടക്കം കുറിക്കാന്‍ ഒരുങ്ങുന്നത്. തന്റെ സൂപ്പര്‍ ഹിറ്റ് ഗാനം പീച്ചസ് എന്ന പേരു തന്നെയാണ് കഞ്ചാവ് കച്ചവടത്തിന് ബീബര്‍ നല്‍കിയിരിക്കുന്നത്.
പാംസിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ വളരെയേറെ ആകര്‍ഷിച്ചുവെന്നും, കഞ്ചാവ് എല്ലാവര്ക്കും ലഭ്യമാക്കി അതിന്റെ ദുരുപയോഗം തടയുകയാണ് അവര്‍ ചെയ്യുന്നതെന്ന് ബീബര്‍ വെബ്സൈറ്റില്‍ കുറിച്ചു.
പന്ത്രണ്ട് വയസ് പ്രായമുള്ളപ്പോള്‍ താന്‍ കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് അടുത്തിടെ ജസ്റ്റിന് ബീബര്‍ വെളിപ്പെടുത്തിയിരുന്നു.