നെടുമ്പാശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
കൊല്ലം മേലില ചേരവിള തെക്കേതിൽ പുത്തൻവീട്ടിൽ ജസ്റ്റിൻ ജോസി (24)നെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് പ്രതി സാമൂഹ്യമാധ്യമത്തിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ടത്.
തുടർന്ന് പെൺകുട്ടിയുടെ നാട്ടിലെത്തിയ പ്രതി ഇവരെ പ്രണയംനടിച്ച് കടത്തിക്കൊക്കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു.
ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായ പെൺകുട്ടിയെ പ്രതി വീട്ടുകാർപോലും അറിയാതെ സ്വന്തം മുറിയിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് മുറിയിൽ പെൺകുട്ടിയുണ്ടെന്ന കാര്യം വീട്ടുകാർ അറിഞ്ഞത്.
ഇവിടെനിന്ന് പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിവാഹിതനായ പ്രതി ഭാര്യയുമായി പിരിഞ്ഞ് കഴിയുകയായിരുന്നു.