കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയാണ് ഇപ്പോഴത്തെ താരം. മറ്റെല്ലാ രാജ്യങ്ങളും അഭയാര്‍ഥികളെ ആട്ടിയോടിക്കുമ്പോള്‍ തന്റെ രാജ്യത്തേക്ക് അഭയാര്‍ഥികളെ ക്ഷണിച്ചതിലൂടെയാണ് ട്രൂഡോ ആദ്യം ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത് ട്രൂഡോയുടെ ഗ്ലാമറാണ്.
കനേഡിയന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നാള് മുതല്‍ ട്രൂഡോ തന്റെ ഗ്ലാമറിലൂടെ ആളുകളുടെ ഹൃദയം കവര്‍ന്നിരുന്നു. ഇപ്പോള്‍ പ്രശസ്തരായ പലരും ട്രൂഡോയുടെ സൗന്ദര്യത്തില്‍ മയങ്ങിവീണെന്നാണ് വിവരം. ഏതാനും ദിവസം മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കാ ട്രംപ് ട്രൂഡോയുടെ സൗന്ദര്യത്തേക്കുറിച്ച് പുകഴ്ത്തിയത്. ട്രൂഡോയെ കണ്ണെടുക്കാതെ നോക്കുന്ന ഇവാന്‍കയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.
ഇപ്പോള്‍ പ്രശസ്തരായ കൂടുതല്‍ പേര് ട്രൂഡോയുടെ സൗന്ദര്യത്തില്‍ മോഹിതരായി ട്രൂഡോയെ രഹസ്യമായി നോക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്ടണ്, ഹോളിവുഡ് സൂപ്പര്‍താരം എമ്മാ വാട്സണ് തുടങ്ങി സാക്ഷാല്‍ എലിസബത്ത് രാജ്ഞി വരെ ട്രൂഡോയെ ഒളികണ്ണിട്ടു നോക്കുന്നു. സ്ത്രീകളെ എന്തിനു കുറ്റം പറയുന്നു പുരുഷന്മാര് പോലും ആ മുഖത്തു നിന്ന് കണ്ണെടുക്കുന്നില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുമെല്ലാം ട്രൂഡോയുടെ സൗന്ദര്യം രഹസ്യമായി വീക്ഷിക്കുന്നതു കാണാം.