വാഷിംഗ്ടണ്‍: ഇന്ത്യയ്ക്കെതിരെയുള്ള കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റീന്‍ ട്രൂഡോയുടെ ആരോപണം ഗൗരവമുള്ളതെന്ന് ആവര്‍ത്തിച്ച് അമേരിക്ക. ഇരുരാജ്യങ്ങളുമായും ആശയവിനിമയം തുടരുകയാണെന്ന് അമേരിക്കൻ വക്താവ് മര്‍ഗരറ്റ് മക്ലോഡ് പറഞ്ഞു.
ഇരുരാജ്യങ്ങളും അന്വേഷണവുമായി സഹകരിക്കുമെന്ന് വിശ്വസിക്കുന്നു. രണ്ട് രാജ്യങ്ങളും വര്‍ഷങ്ങളായി യുഎസിന്റെ സൗഹൃദരാഷ്ട്രങ്ങളാണ്. ഖലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം തുടരുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം കാനഡയ്ക്കെതിരെയുള്ള നീക്കം ശക്തമാക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഖാലിസ്ഥാന്‍ ഭീകരവാദികളെ കാനഡ സംരക്ഷിക്കുന്ന വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കും.