പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നഴ്സ് ആന്‍ലിയയുടെ വിവാഹദിവത്തെ ഒരു വീഡിയോ ഇപ്പോള്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
വിവാഹത്തിന് ആന്‍ലിയ തന്റെ പിതാവുമൊത്ത് പാട്ടുപാടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അച്ഛന് പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയില്‍ ആകെ അസ്വസ്ഥനായിരിക്കുന്ന ഭര്‍ത്താവ് ജസ്റ്റിനെയും കാണാം.
അച്ഛനും മകളും കൂടി സ്റ്റേജില്‍ പാടുമ്പോള്‍ പിന്നിലെ കസേരയില്‍ ഇരുന്ന് നഖം കടിക്കുന്ന ജസ്റ്റിന് ആകെ അസ്വസ്ഥനാണെന്ന് വീഡിയോയില്‍ വ്യക്തമാണ്.
വിവാഹത്തോട് അടുത്ത ദിവസങ്ങളിലാണ് ജസ്റ്റിന് ജോലി നഷ്ടപ്പെട്ടത്. വിവാഹം കഴിയുന്നതോടെ ഇതൊക്കെ എല്ലാവരും അറിയുമെന്ന ഭയമായിരുന്നിരിക്കാം ജസ്റ്റിന്റെ മുഖത്ത് നിഴലിച്ചതെന്ന് കരുതുന്നു.
2018 ഓഗസ്റ്റ് 25നാണ് ആന്‍ലിയയെ കാണാതായത്. ഭര്‍ത്താവ് ജസ്റ്റിനാണ് ആന്‍ലിയയെ കാണാനില്ലെന്നു പൊലീസിനോട് പറയുന്നത്. പക്ഷേ ആ വിവരം ആന്‍ലിയയുടെ മാതാപിതാക്കളെ അറിയിച്ചില്ല. റെയില്‍വേ പൊലീസില്‍ നിന്നായിരുന്നു ഹൈജിനസിനെ മകളെ കാണാനില്ലെന്ന വിവരം അറിയിക്കുന്നത്. പരീക്ഷയെഴുതാന്‍ ബെംഗളൂരുവിലേക്ക് താന്‍ ട്രെയിന്‍ കയറ്റി വിട്ടതാണെന്നായിരുന്നു ജസ്റ്റിനെ ബന്ധപ്പെട്ടപ്പോള്‍ ഹൈജിനസിന് കിട്ടിയ വിവരം. പിന്നീട് ആന്‍ലിയയുടെ മൃതദേഹം പെരിയാറില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.