ന്യൂഡൽഹി: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം തള്ളി കേന്ദ്ര സർക്കാർ.
രാജ്യത്തിനെതിരേ ഉന്നയിച്ച ആരോപണം അസംബന്ധമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അഭിപ്രായപ്പെട്ടു.
കനേഡിയൻ പ്രധാനമന്ത്രിയുടെയും അവരുടെ വിദേശകാര്യ മന്ത്രിയുടെയും പ്രസ്താവനകൾ ഇന്ത്യ തള്ളിക്കളയുന്നു.
കാനഡയിലെ ഏതെങ്കിലും അക്രമത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന ആരോപണം അസംബന്ധമാണെന്നും ജയശങ്കർ വ്യക്തമാക്കി.