കോടതിയില്‍ ജീന്‍സ് പാടില്ല! ആകര്‍ഷകത്വം തോന്നുന്ന വസ്ത്രങ്ങള്‍ അണിഞ്ഞുവരരുത്; വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ച് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍

വീണ്ടും വിവാദ പരാമര്‍ശവുമായി ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍. കോടതിയില്‍ മാന്യമായ വസ്ത്രം ധരിച്ച് എത്തണമെന്ന നിര്‍ദേശവുമായാണ് ഇത്തവണ ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ വിവാദത്തിലായിരിക്കുന്നത്. കോടതിയില്‍ ജീന്‍സ് പാടില്ല എന്നു പറഞ്ഞുകൊണ്ടായിരുന്നു വസ്ത്രധാരണത്തിന്റെ പേരില്‍ കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ വീണ്ടും വിവാദ പരാമര്‍ശം ഉയര്‍ത്തിയത്. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് വിവാദപരാമര്‍ശം വീണ്ടും ആവര്‍ത്തിച്ചത്.

നേരത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന സമയത്ത് ജീന്‍സും, ടീഷര്‍ട്ടും ധരിച്ച് കോടതിയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ ജസ്റ്റിസ് വിമര്‍ശിച്ചിരുന്നു. അഭിഭാഷകര്‍ക്കും, ന്യായാധിപന്‍മാര്‍ക്കും പ്രത്യേക ഡ്രസ് കോഡുണ്ട്. അവര്‍ അതു പാലിക്കണം, മറ്റുള്ളവര്‍ യൂണിഫോമില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ നിങ്ങള്‍ ജോഗ്ഗിങ്ങിന് പോകുമ്പോള്‍ ധരിക്കുന്ന ഷോര്‍ട്സ് ഇട്ടുകൊണ്ട് കോളേജില്‍ പോകുമോ?

കോടതിമുറിയില്‍ കാലിന്‍മേല്‍ കാല്‍ വച്ചുകൊണ്ട് ഇരിക്കാന്‍ പോലും പാടില്ല എന്നു പറഞ്ഞുകൊണ്ട് ആകര്‍ഷകത്വം തോന്നുന്ന വസ്ത്രം ധരിച്ചുകൊണ്ട് കോടതിയില്‍ വരരുത് എന്നായിരുന്നു പരാമര്‍ശം. മാധ്യമങ്ങളും കോടതിയിലെ ഉദ്യോഗസ്ഥരാണെന്നും ജസ്റ്റിസ് ചൂണ്ടിക്കാണിച്ചിരുന്നു. ജീന്‍സും ടീഷര്‍ട്ടും ധരിച്ച് കോടതിയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകനെ കണ്ടതോടെ ഇതെന്ത് വസ്ത്രമാണെന്നും, ഇത്തരത്തില്‍ വേഷം ധരിച്ച് കോടതി വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാനെത്തുന്നതാണോ മുംബൈയുടെ സംസ്‌കാരമെന്നും ജസ്റ്റിസ് ചോദിച്ചിരുന്നു. അതും വലിയ വാര്‍ത്തയും വിവാദവുമായിരുന്നു.

 

Related posts