ഇന്ത്യന്‍ ബാഡ്മിന്റണിലെ ഗ്ലാമര്‍ താരമാണ് ജ്വാല ഗുട്ടയെന്ന ഹൈദാരബാദി സുന്ദരി. ഒപ്പം വിവാദങ്ങളുടെ തോഴിയും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീന്റെ കുടുംബജീവിതത്തില്‍ വില്ലത്തിയായതും ഇതേ ജ്വാല തന്നെ. വിവാദങ്ങള്‍ക്കും ഗ്ലാമര്‍ പ്രദര്‍ശനങ്ങള്‍ക്കും അതിരു കല്‍പ്പിക്കാത്ത ജ്വാലയുടെ ജീവിതത്തിലൂടെ.
ജ്വാല ഗുട്ടയെന്ന താരത്തെ ഇന്ത്യന്‍ കായികലോകം ആദ്യം ശ്രദ്ധിക്കുന്നത് അവളുടെ കളിയഴക് കണ്ടിട്ടല്ലായിരുന്നു. കളത്തിലെ അവളുടെ ചലനങ്ങളും ശരീരവടിവുകളുമായിരുന്നു ജ്വാലയെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഇറക്കംകുറഞ്ഞ നിക്കറും ഇറുകി കിടക്കുന്ന ടീഷര്‍ട്ടും പലപ്പോഴും യുവാക്കളുടെ ഉറക്കംകെടുത്തി. മറ്റു താരങ്ങള്‍ കളിക്കുമ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന ഗാലറികളെ പൂരപ്പറമ്പാക്കാന്‍ ജ്വാലയ്ക്കായി.
ബാഡ്മിന്റണില്‍ ശ്രദ്ധിക്കപ്പെടുന്ന താരമായി വളരുന്നതിനിടെയാണ് മുഹമ്മദ് അസ്ഹറുദീനുമായുള്ള ബന്ധം ലോകമറിയുന്നത്. ഇതിനുമുമ്പേ ബാഡ്മിന്റണ്‍ താരമായിരുന്ന ചേതന്‍ ആനന്ദുമായുള്ള വിവാഹബന്ധം ജ്വാല അവസാനിപ്പിച്ചിരുന്നു. അസ്ഹറിന്റെ രണ്ടാം കുടുംബജീവിതം ട്രാക്ക് തെറ്റിയോടാന്‍ തുടങ്ങുന്ന സമയമായിരുന്നു അത്. രണ്ടുപേരും ഹൈദരാബാദുകാര്‍, ഒരേ ജിമ്മില്‍ വരുന്നവര്‍. സമാഗമങ്ങള്‍ക്ക് അവസരങ്ങളേറെ. 2010ല്‍ ഇവരുടെ ബന്ധങ്ങള്‍ പാപ്പരാസികള്‍ പൊക്കി. ഹോട്ടലുകളില്‍ ഇരുവരും രഹസ്യ കൂടിക്കാഴ്ച്ചകള്‍ നടത്തുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സംഗീത ബിജ്‌ലാനിയെന്ന രണ്ടാം ഭാര്യ അസ്ഹറിന്റെ ജീവിതത്തോട് വിടപറഞ്ഞു.
അസ്ഹര്‍-ജ്വാല വിവാഹം ഉടനുണ്ടാകുമെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയ സമയമായിരുന്നു അത്. എന്നാല്‍, ഇരുവരും പിണങ്ങിയെന്ന വാര്‍ത്തകളായിരുന്നു പിന്നീട് കേള്‍ക്കുന്നത്. ജ്വാല വെറും സുഹൃത്ത് മാത്രമാണെന്നു പറഞ്ഞ് അസ്ഹര്‍ കൈകഴുകി. വിവാദങ്ങളില്‍നിന്നു പാഠമുള്‍ക്കൊണ്ട ജ്വാല ഇപ്പോള്‍ വീണ്ടും ബാഡ്മിന്റണിലേക്കു മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. റിയോ ഒളിമ്പിക്‌സില്‍ അശ്വിനി പൊന്നപ്പയ്‌ക്കൊപ്പം ഡബിള്‍സില്‍ ഒരു സ്വര്‍ണമാണ് ജ്വാലയുടെ ലക്ഷ്യം.