ഇത് എന്റെ മാത്രം അനുഭവമല്ല. ഞാനിതിവിടെ പറയുമ്പോള്‍ അതേ അനുഭവമുള്ള ഒരുപാട് സ്ത്രീകളുണ്ടാകുമെന്നുറപ്പാണ്.
വര്‍ഷങ്ങളുടെ സ്ത്രീവിരുദ്ധത കാരണം ഒരു കുട്ടിക്ക് ജന്മം നല്‍കുകയോ നരയ്ക്കാന്‍ തുടങ്ങുകയോ ചെയ്യുന്നതോടെ നമ്മള് ആകര്‍ഷണീയത കുറഞ്ഞവരായി മാറും.
എന്റെ പ്രിയപ്പെട്ട ആണ്‍കുട്ടികളേ, പെണ്‍കുട്ടികളേ, പ്രായമാകുന്നതൊരു സ്വാഭാവിക പ്രക്രിയയാണ്. നമ്മളെല്ലാവര്‍ക്കും പ്രായമാകും. പ്രായത്തോടൊപ്പം ജ്ഞാനവും വരുന്നു,
അനുഭവം ലഭിക്കുന്നു, ഇതൊന്നും വിഷയമല്ലെന്ന തിരിച്ചറിവ് ലഭിക്കുന്നു. നിങ്ങളുടെ ഒരേയൊരു ലക്ഷ്യം നല്ല ആരോഗ്യവും സന്തോഷവും സമാധാനവുമാണ്.
നിങ്ങള്‍ തന്നെ വയസായി എന്നു കരുതുന്ന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ഓര്‍ക്കുക, ചുളിവുകളും തുങ്ങിയ സ്കിന്നും പുറം വേദനയുമല്ല നിങ്ങളെ നിങ്ങളാക്കുന്നത്. ഈ വര്‍ഷങ്ങളില്‍ നിങ്ങള്‍ എന്താണ് പഠിച്ചത് എന്നതാണ്.
-ജ്യോത്സന