മൂവാറ്റുപുഴ: എൽഡിഎഫ് സ്ഥാനാർഥി എൽദോ ഏബ്രഹാമിന്റെ വികസന നേട്ടങ്ങളുമായി ഇത്തവണയും ജ്യോതി ലക്ഷ്മി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി.
എൽദോ ഏബ്രഹാമിന്റെ കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർഥ്ക്ക് വോട്ടഭ്യർഥിച്ച് കൊച്ചുപ്രസംഗവും അനൗണ്‍സ്മെന്റും നടത്തി ശ്രദ്ധേയയായ ജ്യോതിലക്ഷ്മി തുടർന്നുള്ള തെരഞ്ഞെടുപ്പുകളിലും സജീവമായി രംഗത്തുണ്ടായിരുന്നു.
ഇത്തവണ എൽദോ ഏബ്രഹാമിന് വേണ്ടി റെക്കോഡ് ചെയ്തും വാഹനങ്ങളിൽ നേരിട്ടും അനൗണ്‍സ്മെന്റ് നടത്തിയാണ് ഈ 10 വയസുകാരി ശ്രദ്ധനേടിയത്. ആരക്കുഴ പണ്ടപ്പിള്ളി ആച്ചക്കോട്ടിൽ ഷിനോബി ശ്രീധരന്റെ മകളാണ് ജ്യോതിലക്ഷ്മി.