ജ്യോതികയുടെ പുതിയ തമിഴ് ചിത്രം മകളിര്‍ മട്ടും എന്ന സിനിമയുടെ ടീസര്‍ പുറത്തുവന്നു. ഹൗ ഓള്‍ഡ് ആര്‍ യുവിന്‍റെ റീമേക്കിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ ജ്യോതിക തമിഴ് സിനിമയില്‍ സജീവമാകാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്.സൂപ്പര്‍താരം സൂര്യയുമായുള്ള വിവാഹശേഷം സിനിമാലോകത്തു നിന്ന് വിട്ടുനിന്ന ജ്യോതിക, 2015ല്‍ 36 വയതിനിലൂടെ ആണ് വീണ്ടും കാമറയ്ക്കു മുന്നിലെത്തിയത്.
ഹൗ ഓള്‍ഡ് ആര്‍ യു മഞ്ജുവിനെ മലയാളിക്ക് തിരിച്ചുതന്നത് പോലെ, 36 വയതിനിലൂടെ തമിഴകത്തിന്‍റെ പ്രിയ താരം ജ്യോതികയെയും തെന്നിന്ത്യയ്ക്കു തിരികെ ലഭിച്ചു. ബൈക്കോടിക്കുന്ന ജ്യോതികയുടെ ആദ്യപോസ്റ്ററിലൂടെ തന്നെ മകളിര്‍ മട്ടും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ആവേശമുയര്‍ത്തിയ പോസ്റ്ററിന് പിന്നാലെയാണ് ടീസറും എത്തിയിരിക്കുന്നത്. സിനിമയുടെ നിര്‍മാതാവ് കൂടിയായ സൂര്യ ആണ് ടീസര്‍ പുറത്തുവിട്ടത്.സ്ത്രീകള്‍ മാത്രം എന്നാണ് മകളിര്‍ മട്ടും എന്നവാക്കിന്‍റെ അര്‍ത്ഥം.