ഭര്‍ത്താവ് സൂര്യയുടെ പൂര്‍ണപിന്തുണയോടെ സിനിമാലോകത്ത് സജീവമാകുകയാണ് ജ്യോതിക. ഹൗ ഓള്‍ഡ് ആര്‍ യു വിന്‍റെ തമിഴ് റീമേക്കായ 36 വയതിനിലെ എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തിയ ഈ നടി വിജയ്‌യുടെ 61 ാം ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
വിജയ്‌യും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത ആരാധകരെയും ഏറെ സന്തോഷിപ്പിച്ചു. എന്നാലിപ്പോള്‍ കേള്‍ക്കുന്നത് ഈ സിനിമയില്‍ നിന്ന് ജ്യോതിക പിന്മാറിയെന്നാണ്. ഇത് ചതിയായിപ്പോയി എന്നാണ് ആരാധകര്‍ പറയുന്നത്. ഖുഷി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകപ്രീതി നേടിയ ജോഡികളാണ് വിജയയ്‌യും ജ്യോതികയും. തുടര്‍ന്ന് തിരുമലൈ എന്ന ചിത്രത്തിന് വേണ്ടിയും ഇവര്‍ ഒന്നിച്ചു.
വിജയ് ജ്യോതിക കൂട്ടുകെട്ട് അറ്റ്‌ലി ചിത്രത്തില്‍ ഒന്നിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍.
വാര്‍ത്ത വിജയ് 61 ടീമും ജ്യോതികയോട് അടുത്ത വൃത്തങ്ങളും സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തിരക്കഥയിലെ ചില അഭിപ്രായവ്യത്യാസങ്ങളാണത്രേ ജ്യോതികയുടെ പിന്മാറ്റത്തിനു കാരണം. കഥ കേട്ടശേഷം അതില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ജ്യോതിക നിര്‍ദേശിച്ചിരുന്നുവത്രെ. ഇത് അറ്റ്‌ലി ചെയ്‌തോ ഇല്ലയോ എന്ന് വ്യക്തമല്ല. എന്തായാലും ചിത്രത്തില്‍ ജ്യോതികയ്ക്ക് പകരം പുതിയ നടിയെ തിരയുകയാണു സംവിധായകന്‍.