ച​ന്ദ്ര​മു​ഖി​യി​ലേ​ക്ക് നാ​യി​ക​യാ​യി സെ​ല​ക്ട് ചെ​യ്ത​പ്പോ​ൾ ര​ജി​നി സാ​ർ ഹാ​പ്പി​യ​ല്ലാ​യി​രു​ന്നു​; ജ്യോ​തി​ക

എ​ന്‍റെ ആ​ദ്യ​ത്തെ ഹീ​റോ സൂ​ര്യ​യാ​യി​രു​ന്നു​വെ​ങ്കി​ലും അ​ജി​ത്തി​നൊ​പ്പ​മു​ള്ള എ​ന്‍റെ സി​നി​മ​യാ​ണ് ആ​ദ്യം റി​ലീ​സി​ന് എ​ത്തി​യ​ത്. അ​ജി​ത്ത് വ​ള​രെ സ്പെ​ഷ​ലാ​ണ്. ഞാ​ൻ സി​നി​മ​യി​ൽ വ​ന്ന തു​ട​ക്ക​കാ​ല​ത്ത് എ​നി​ക്ക് ഒ​ട്ടും ത​മി​ഴ് അ​റി​യി​ല്ലാ​യി​രു​ന്നു. 

പ​ക്ഷെ അ​ജി​ത്ത് ന​ന്നാ​യി ഹി​ന്ദി സം​സാ​രി​ക്കും. അ​തു​കൊ​ണ്ട് ത​ന്നെ ഞ​ങ്ങ​ൾ ത​മ്മി​ലു​ള്ള ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ളു​പ്പ​മാ​യി.
എ​ന്‍റെ അ​മ്മ​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ് അ​ജി​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ൾ. അ​തു​പോ​ലെ എ​ന്നെ ച​ന്ദ്ര​മു​ഖി​യി​ലേ​ക്ക് നാ​യി​ക​യാ​യി സെ​ല​ക്ട് ചെ​യ്ത​പ്പോ​ൾ ര​ജി​നി സാ​ർ ഹാ​പ്പി​യ​ല്ലാ​യി​രു​ന്നു​വെ​ന്ന​ത് സ​ത്യ​മാ​ണ്. കാ​ര​ണം എ​നി​ക്ക് അ​പ്പോ​ൾ 24 വ​യ​സ് മാ​ത്ര​മെ പ്രാ​യ​മു​ണ്ടാ​യി​രു​ന്നു​ള്ളു എന്ന് ജ്യോ​തി​ക. തെന്നിന്ത്യൻ സിനിമാ രം​ഗത്തെ മുൻനിര താരമാണെങ്കിലും ജ്യോതികയുടെ സ്വദേശം മുംബൈയാണ്. അതുകൊണ്ട്തന്നെ തുടക്കകാലത്ത് ഭാഷയുടെ നല്ല ബുദ്ധിമുട്ട് താരത്തിനുണ്ടായിരുന്നു.

Related posts

Leave a Comment