സിപിഎമ്മിന്റെ നേതാക്കള്‍ തുടര്‍ച്ചയായി പീഡന പരാതികളില്‍ ഉള്‍പ്പെടുന്ന സാഹചര്യത്തില്‍ എ.കെ.ജി സെന്ററില്‍ ഡി.എന്‍.എ ഡെസ്റ്റ് നടത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല ആവശ്യപ്പെട്ടു. സി.പി.എം സംസ്ഥാന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയെപ്പറ്റി ഒരു ന്യൂസ് ചനലില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം പീഡന പരാതിയില്‍ തെറ്റ് ചെയ്തില്ല എന്ന് തെളിയിക്കാന്‍ ഒരു ഡി.എന്‍.എ ടെസ്റ്റ് നടത്തിയാല്‍ മതിയല്ലോ എന്നും ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു. ഈ വിഷയത്തില്‍ നിന്ന് യു.ഡി.എഫ് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
വി.എസ് അച്യുതാനന്ദന് പ്രതിപക്ഷനേതാവായിരിക്കെ നിയമസഭയില്‍ പലരെയും കുറിച്ചും മോശമായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടല്ലോ? കോടിയേരിയുടെ മകന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാടെന്താണെന്നും ജ്യോതികുമാര്‍ ചോദിച്ചു. നവോത്ഥാന നായകന്മാരെവിടെ? സാംസ്ക്കാരിക നായകന്മാരെവിടെ? ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി അടക്കം ഒളിച്ചോടുകയാണ്. ഇത് പോലൊരു സംഭവം ഏതെങ്കിലും യു.ഡി.എഫ് നേതാക്കന്മാര്ക്ക് എതിരെയായിരുന്നെങ്കില്‍ ഇവിടെ എന്താകുമായിരുന്നു സ്ഥിതിയെന്നും ചാമക്കാല ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്ത് നിന്നും യാതൊരു തരത്തിലുമുള്ള പ്രതികരണവും യു.ഡി.എഫ് പ്രതീക്ഷിക്കുന്നില്ല. കുട്ടിയുണ്ടായത് ഒഴികെയെല്ലാം ഒറ്റപ്പെട്ട സംഭവമാണെന്ന് മുഖ്യമന്ത്രി പറയുമായിരിക്കാമെന്നും ചാമക്കാല പരിഹസിച്ചു. കനല് ഒരു തരി മതിയെന്നാണ് സി.പി.എമ്മിനെ കുറിച്ച് അണികള്‍ പറയുന്നത്. പക്ഷെ, ആ തരി ഇട്ടത് ദുബായിലാണെന്നും അദ്ദേഹം ആക്ഷേപിച്ചു. നെഹ്റു കുടുംബത്തിലെ യുവതികള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് പ്രസിഡന്റ്മാര്‍ ഉണ്ടാകില്ലെന്ന് അധിക്ഷേപിച്ച കോടിയേരിക്ക് കിട്ടിയ തിരിച്ചടിയാണിതെന്നും ചാമക്കാല ചൂണ്ടിക്കാട്ടി.
കോടിയേരിയുടെ രണ്ട് മക്കളെയും വേറെ ചിലത് ചെയ്തിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. അച്ഛാ എന്ന് വിളിച്ചാല്‍ അത് ഹിന്ദിയിലാണോ, മലയാളത്തിലാണോ എന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലാണിപ്പോള്‍. അതുകൊണ്ട് മക്കളെ നിലയ്ക്ക് നിര്‍ത്തിയിട്ട് വേണം കോടിയേരി ബാലകൃഷ്ണന് രാജ്യം നന്നാക്കാന്‍ ഇറങ്ങേണ്ടത്. കഴിഞ്ഞ സെപ്തംബര്‍ 22 ന് കൊടിയേരി ബാലകൃഷ്ണന് ഇട്ട എഫ്.ബി പോസ്റ്റില്‍ പറയുന്നതിങ്ങനെയാണ്…’കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സ്വതന്ത്രവും ധീരവുമായ പോലീസ് നയത്തിന്റെ വിളംബരമാണ്.
സ്ത്രീകളെയും കുട്ടികളെയും മാനഭംഗപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്ന സംഭവങ്ങളില്‍ ഇരക്ക് നീതി കിട്ടാനുള്ള നിയമപരവും ഭരണപരവുമായ നടപടികളില്‍ ഒരു വിട്ടുവീഴ്ചയും കാട്ടില്ലെന്നത് ആവര്‍ത്തിച്ച് ബോധ്യപ്പെടുകയാണ്.’ അതിനാല്‍ മുംബയ് പൊലീസ് എഫ്.ഐ.ആര് ഇട്ട കേസിലെ പ്രതിയായ ബിനോയിയെ കൈമാറാന്‍ കോടിയേരിയും മുഖ്യമന്ത്രിയും തയ്യാറാണമെന്നും ജ്യോതികുമാര്‍ ചാമക്കാല ആവശ്യപ്പെട്ടു.