ബംഗളൂരു: പ്രമുഖ കന്നഡ ടെലിവിഷന്‍ നടി ജ്യോതി റായിയുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളും ചോർന്നതായി റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിൽ ഇവ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്വകാര്യ വീഡിയോ പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. നടിയുടെ സ്വകാര്യദൃശ്യങ്ങൾ ചോർത്തിയവർക്കെതിരേ നടപടി ആവശ്യപ്പെട്ടു നിരവധിപ്പേർ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു.
തന്റെ യൂട്യൂബ് ചാനലിന് 1,000 സബ്സ്ക്രൈബേഴ്സ് ആയാല്‍ പ്രമുഖ നടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്തുവിടുമെന്ന് ഒരു എക്സ് ഉപയോക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ജ്യോതിയുടെ സ്വകാര്യദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്.
ഇരുപതോളം ടെലിവിഷന്‍ ഷോകളില്‍ ജ്യോതി റായ് അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ തെലുങ്ക് ഷോയായ ഗുപ്പേദന്ത മനസുവിലൂടെ കൂടുതൽ പ്രശംസ നേടി.