മലയാളികളുടെ ഇഷ്ടനായികയായിരുന്നു ജ്യോതിർമയയിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
തല മൊട്ടയടിച്ചുള്ള താരത്തിന്റെ ചിത്രം സംവിധായകനും ജ്യോതിർമയിയുടെ ഭർത്താവുമായ അമൽ നീരദാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. തമസോമ ജ്യോതിർഗമയ എന്ന അടിക്കുറിപ്പോടെയാണ് അമൽ ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഏറെ നാളായി ജ്യോതിർമയി പൊതുവോദിയിൽ പ്രത്യക്ഷപ്പെട്ടിട്ട്. സമൂഹമാധ്യമങ്ങളിലും താരം സജീവമല്ല. അതിനാൽ തന്നെ താരത്തിന്റെ ഈ പുതിയ ലുക്ക് ഏതെങ്കിലും ലോക്ക്ഡൗണ്‍ ചലഞ്ചിന്റെ ഭാഗമാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ ഈ ചോദ്യത്തിനുള്ള മറുപടി അമൽ നീരദ് നൽകിയിട്ടില്ല.
2000-ൽ പുറത്തിറങ്ങിയ പൈലറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് ജ്യോതിർമയി സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. 2012-ൽ പുറത്തിറങ്ങിയ ഹൗസ്ഫുള്ളിലാണ് അവസാനമായ വേഷമിട്ടത്. 2015 ഏപ്രിൽ നാലിനാണ് ജ്യോതിർമയിയും അമൽ നീരദും വിവാഹിതരാകുന്നത്.