ഒത്ത വണ്ണവും ആറാറരയടി പൊക്കവുമുള്ള, കള്ളന്മാരെയും കൊള്ളക്കാരെയുമെല്ലാം അടിച്ചുനിലം പരിശാക്കുന്ന, ആരെയും കൂസാത്ത സ്വഭാവമുള്ള പോലീസുകാരെ സിനിമയില്‍ കാണാന്‍ സാധിക്കും. വേറൊരു പ്രത്യേകത കൂടിയുണ്ട്. ഇത്തരത്തില്‍ നാം കണ്ടിട്ടുള്ളവരെല്ലാം പുരുഷ പോലീസുകാരുമാണ്. എന്നാല്‍ സിനിമയില്‍ നാം കണ്ടിട്ടുള്ള വില്ലാളി വീരന്മാരായ പോലീസുകാരെയൊക്കെ വെല്ലുന്ന തരത്തിലുള്ള പ്രകടനം നടത്തുന്ന വനിതാ പോലീസുകാരിയാണ് ഇപ്പോള്‍ താരം. അത് സിനിമയിലല്ല, മറിച്ച്, യഥാര്‍ത്ഥ ജീവിതത്തില്‍. ജ്യോതിപ്രിയ സിംഗ് ഐപിഎസ്. ആറടി ഉയരം. അതിനൊത്ത കാര്‍ക്കശ്യം. ആരെയും കൂസാത്ത തന്റേടം. ഈ IPS ഓഫീസറെ ക്രിമിനലുകള്‍ക്ക് മാത്രമല്ല നേതാക്കള്‍ക്കും ഭയമാണ്. കാരണം ഒരു MLA യെ വരെ അവര്‍ അകത്താക്കിയതാണ്. വളരെ പ്രിസിദ്ധയാണ് ശ്രീമതി ജ്യോതിപ്രിയ സിംഗ് IPS. നിയമപരിപാലനത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. ഒരു സമ്മര്‍ദ്ദത്തിനും അവര്‍ വഴങ്ങില്ല. രാഷ്ട്രീയക്കാരായാലും മേലുദ്യോഗസ്ഥരായാലും. കൃത്യം 6 അടി ഉയരമുള്ള ഇവര്‍ ഇപ്പോള്‍ പൂനെയിലെ Deputy Commissioner ആയി ജോയിന്‍ ചെയ്തിരിക്കുന്നു. 2008 ബാച്ചിലെ IPS ആയ ഇവര്‍ ലക്നൌ സ്വദേശിനിയാണ്. പഠനത്തില്‍ ബഹുമിടുക്കിയായിരുന്ന ഇവര്‍ക്ക് നിരവധി പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
MSc പഠിക്കുമ്പോള്‍ ലക്നൌ യൂണിവേര്സിറ്റി ‘ മിസ് സുവോളജി’ ക്കുള്ള CROWN നല്കി അവരെ ആദരിച്ചിരുന്നു. 2003 ല്‍ മികച്ച വിദ്യാര്‍ഥിനി ക്കുള്ള കോളേജ് ലെവല്‍ ചാന്‍സലര്‍ മെഡലും ജ്യോതിപ്രിയാ സിംഗ് കരസ്ഥമാക്കിയിരുന്നു. മികവുറ്റ ഒരു ബാസ്ക്കറ്റ് ബാള്‍ കളിക്കാരി കൂടിയാണ് ഇവര്‍. ആദ്യം അവര്‍ മഹാരാഷ്ട്രയിലെ കൊല്ഹാ പൂരില്‍ Addl.SP യായിരുന്നു. അവിടെ പൂവാലന്മാരെ ഒതുക്കാന്‍ അവരൊരു കര്‍മ്മസേന തന്നെ രൂപീകരിച്ചു. ‘ഓപ്പറേഷന് മജ്നു’ എന്ന പേരില്‍ സിവില്‍ ഡ്രെസ്സില്‍ മോട്ടോര്‍ സൈക്കിളുകളില്‍ പാര്‍ക്കുകളിലും സ്കൂള്‍, കോളജുകളിലും കറങ്ങി പലരെയും പൊക്കി. നേതാക്കളുടെയും സമ്പന്നരുടെയും മക്കള്‍ അന്ന് ആദ്യമായി അഴിയെണ്ണി..കൊല്‍ഹാപ്പൂര്‍ നഗരം ‘ Clean Kolhapur’ അതായത് പൂവാലവിമുക്തം ആക്കി മാറ്റിയതിന്റെ ക്രെഡിറ്റ് ജ്യോതിപ്രിയാ സിംഗിനു മാത്രം. തീര്‍ന്നില്ല ആ വര്‍ഷത്തെ ഗണേഷ് പൂജയ്ക്കിടെ കൊല്‍ഹാപ്പൂരിലെ ശിവസേന MLA ‘രാജേഷ് ക്ഷീര്‍സാഗറും’ അനുയായികളും ചേര്‍ന്ന് വനിതാ പോലീസുകാരെ അപമാനിക്കുകയും കടന്നുപിടിക്കുകയും ചെയ്ത പരാതിയില്‍ ക്ഷുഭിതയായ അവര്‍ MLA ക്കും അനുയായികള്‍ക്കുമെതിരേ FIR രജിസ്റ്റര്‍ ചെയ്തു കേസെടുത്തു.
ഉന്നതതങ്ങളില് നിന്ന് അതിയായ സമ്മര്ദ്ദമുണ്ടായെങ്കിലും അവര്‍ കേസ് പിന്‍വലിക്കാന്‍ തയ്യറായില്ല. ആ കേസ് ഇപ്പോഴും നിലനില്‍ക്കുകയാണ്. MLAയും കൂട്ടാളികളും ഇന്നും ജാമ്യത്തിലാണ്. ജ്യോതിപ്രിയാ സിംഗ് കൊല്‍ഹാപൂരില്‍ നിന്ന് പ്രോമോഷനില്‍ SP യായി മഹാരാഷ്ട്രയിലെ ജാലാന യിലേക്ക് സ്ഥലം മാറ്റപ്പെട്ടു.. അവിടെയും അവര്‍ ക്രിമിനലുകള്‍ക്കും ,റോമിയോ മാര്‍ക്കുമെതിരെ പടവാളെടുത്തു. ഒരു ദിവസം 80 പേരെ വരെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കി. ജ്യോതിപ്രിയാ സിംഗ് IPS ഇതിനോടകം പ്രസിദ്ധയായിക്കഴിഞ്ഞിരുന്നു. ഉത്തരേന്ത്യന്‍ മാദ്ധ്യമങ്ങള്‍ അവരെ വാനോളം പുകഴ്ത്തി. പത്രങ്ങള്‍ ഇങ്ങനെ എഴുതി ..’ Jyoti is known for doing what is ‘right and legal’ irrespective of the demands of politicians in power.’ രാഷ്ട്രീയക്കാര്‍ അവരെ സമീപിക്കാന്‍ വരെ ഭയന്നു.
പൂവാലന്മാരെ റോഡില്‍ വച്ചുതന്നെ പരസ്യമായി പെരുമാറിയ ശേഷമായിരുന്നു പോലീസ് വാനില്‍ കൊണ്ടുപോയിരുന്നത്. ആളുകളെ പരസ്യമായി തല്ലിയതിന്റെ പേരില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ അവര്‍ പൂര്‍ണ്ണമായും അവഗണിച്ചു തന്നെ മുന്നോട്ടുപോയി. കുറ്റവാളികള്‍ അവരുടെ പേരുകേട്ടാല്‍ ഞെട്ടുമെന്ന അവസ്ഥയായി. സാധാരണ വേഷം ധരിച്ചു മറ്റ് വനിതാപോലീസുകാരുള്പ്പെടെയുള്ള ടീമുമായി മിക്കപ്പോഴും അവരെ നഗരത്തിലെ ഓരോ മുക്കിലും മൂലയിലും കാണാമായിരു ന്നു. ഒരു ജനനേതാവിനുപോലും കിട്ടാത്ത അഭൂതപൂര്‍വ്വമായ പിന്തുണയാണ് അവര്‍ക്ക് ജനങ്ങളില്‍ നിന്ന് കിട്ടിയത്. ജ്യോതിപ്രിയാ സിംഗ് ജലാനയില് നിന്ന് പൂനെയില്‍ Deputy Commissioner ആയി പോയപ്പോള്‍ ജലാനയിലെ ജനങ്ങളും പോലീസുകാരും നല്കിയ യാത്രയയപ്പ് അത്യുജ്വലമായിരുന്നു. യാതൊരുവിധ സമ്മര്‍ദ്ദത്തിനും വഴങ്ങാത്ത ഈ ധീരയായ IPS ഉദ്യോഗസ്ഥ പൂനെയിലും തന്റെ പ്രവര്‍ത്തനം പഴയപടി തന്നെ തുടരുകയാണ്. യുവതലമുറക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്ന ഇവരുടെ പ്രസംഗങ്ങള്‍ യു ട്യൂബിലും വന്‍ സ്വീകാര്യത നേടിക്കഴിഞ്ഞു. ഭര്‍ത്താവിനോടും കുഞ്ഞിനോടുമൊപ്പം മുംബൈയിലാണ് ഇവര്‍ താമസിക്കുന്നത്. മഹാരാഷ്ട്രയിലെ ലേഡി സിങ്കം എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.