തൃപ്പൂണിത്തുറ: ദുഃഖ വെള്ളി ദിനത്തിൽ തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് അവധി നൽകി പൂർണ സമയവും വിശ്വാസികൾക്കൊപ്പം ചെലഴിച്ച് യുഡിഎഫ് സ്ഥാനാർഥി കെ. ബാബു.
രാവിലെ പനങ്ങാട് പ്രദേശത്ത് ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ച് വിശ്വാസികളെയും വൈദികരെയും നേരിൽ കണ്ട ശേഷം വലിയകുളം മുച്ചൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെത്തി.
ഭക്തജനങ്ങളോട് കുശലം പറഞ്ഞും ക്ഷേത്ര ഭാരവാഹികളുമായി ചർച്ച നടത്തിയും ഏറെ സമയം അവിടെ ചെലവഴിച്ചു. വഴിപാടുകളും കഴിച്ച ശേഷമാണ് കെ.ബാബു മടങ്ങിയത്.
ഉച്ചയോടെ മണ്ഡലത്തിലെ മുസ്ലിം ദേവാലയങ്ങൾ സന്ദർശിച്ച് വിശ്വാസികൾക്കൊപ്പം സമയം ചെലവഴിച്ചു.
തുടർന്ന് വിവിധ എൻഎസ്എസ് കരയോഗങ്ങൾ, എസ്എൻഡിപി ശാഖാ ഭാരവാഹികൾ, വിവിധ സമുദായ നേതാക്കൾ എന്നിവരെ കണ്ട് സൗഹൃദം പുതുക്കി.
വോട്ടെടുപ്പിന് മുന്പായി മണ്ഡലത്തിലെ മുക്കിലും മൂലയിലും എത്തി വോട്ടർമാരെ നേരിട്ട് കാണാനാണ് കെ.ബാബുവിന്റെ ശ്രമം.