ശ്രദ്ധേയമായ ഉത്തരവുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് ജൂനിയര്‍, ഡിഗ്രി കോളേജുകളില്‍ ഉച്ചഭക്ഷണം നല്‍കുമെന്നാണ് ചന്ദ്രശേഖര്‍ റാവു അറിയിച്ചിരിക്കുന്നത്.
ഉച്ചഭക്ഷണ സമയത്ത് വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് പോകുമെന്നും പിന്നീട് അന്നേദിവസം ക്ലാസിലേക്ക് മടങ്ങിയെത്തുന്നില്ലെന്നുമുള്ള സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ വക കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ പഠനം പാതിവഴിയില്‍ നിര്‍ത്തി പോകുത്തിന്റെ നിരക്കും വര്‍ധിക്കുകയാണ്.
വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിന് പോഷക സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനും പഠനം നിര്‍ത്തി പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജേഡ്ചേര്‍ലയിലെ സര്‍ക്കാര്‍ കോളേജ് അധ്യാപകനായ ശ്രീ രഘുറാം തന്റെ പക്കല്‍ നിന്ന് പണം ചെലവാക്കി വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം വാങ്ങി നല്‍കുന്നുണ്ട്.
മുന്‍ മന്ത്രി ലക്ഷ്മ റെഡ്ഡിയില്‍ നിന്നാണ് റാവു ഇക്കാര്യം അറിഞ്ഞത്. ലക്ഷ്മ റെഡ്ഡിയും അധ്യാപകന് രഘുറാമും ജേഡ്ചേര്‍ല ഡിഗ്രി കോളേജില്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് സ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈ സമയത്താണ് കോളജ് വിദ്യാര്‍ഥികളുടെ ഭക്ഷണക്കാര്യം ഇവര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചഭക്ഷണം നല്‍കുന്നതിന്റെ പ്രാധാന്യം താന്‍ തിരിച്ചറിഞ്ഞതായി ചന്ദ്രശേഖര റാവു വ്യക്തമാക്കുകയായിരുന്നു.