ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരേ നിലപാട് കടുപ്പിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു.”ആളുകള്‍ പറയുന്നത് അനുസരിക്കാതിരിക്കുകയും വീടിനകത്ത് താമസിക്കുകയും ചെയ്യുന്നില്ലെങ്കില്‍, 24 മണിക്കൂര്‍ കര്‍ഫ്യൂ നടപ്പാക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും.
ആളുകള്‍ തെരുവുകളില്‍ തുടരുകയാണെങ്കില്‍, സൈന്യത്തെ വിളിക്കുകയും ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്യും,” ജനങ്ങളോട് പുറത്തിറങ്ങരുത് എന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ചന്ദ്രശേഖര റാവു പറഞ്ഞു.
തെലങ്കാനയില്‍ കോവിഡ് കേസുകളുടെ എണ്ണം 39 ആയി ഉയര്‍ന്നിരിക്കുകയാണ്. പവര്ത്തനങ്ങള് പുനരാരംഭി്ക്കുന്നതിനായി ബുധനാഴ്ച സര്‍ക്കാര്‍ ബിഗ് ബാസ്കറ്റ്, ഗ്രോഫേഴ്സ് പോലുള്ള ഭക്ഷ്യ വിതരണ സേവനങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു.
ചൊവ്വാഴ്ച രാത്രി അവസാനമായി സര്‍ക്കാര്‍ അന്തര്‍ സംസ്ഥാന അതിര്‍ത്തിയില്‍ രണ്ട് ദിവസം മുതല്‍ കാത്തിരിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ അനുവാദം നല്കി.
വിദേശത്തു നിന്നെത്തിയ ഇരുപതിനായിരത്തോളം ആളുകളും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമെല്ലാം നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും നില ഗുരുതരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശത്ത് തിരിച്ചെത്തിയവര്‍ വീട്ടില്‍ ഐസൊലേഷന്‍ ഉത്തരവ് പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സ്വയം നിരീക്ഷണം ലംഘിച്ചതായി കണ്ടെത്തിയാല്‍ അവരുടെ പാസ്പോര്ട്ടുകള് താല്‍ക്കാലികമായി മരവിപ്പിക്കുമെന്നും റാവു പറഞ്ഞു.