മട്ടന്നൂർ:ചിരട്ടയോടു കൂട്ടുകൂടി വിശ്രമ ജീവിതം സന്തോ ഷകരവും തിരക്കേറിയതുമാക്കുകയാണ് റിട്ട. അധ്യാ പകനായ ചാവശേരി പത്തൊൻ മ്പതാം മൈലിലെ ദേവി പുരത്തിൽ കെ.ദേവൻ. ചിരട്ട ഉപയോഗിച്ചു വിവിധ തരം ചിത്രങ്ങളും ശിൽപ്പങ്ങളും നിർമിച്ച് ശ്രദ്ധേയനാകുന്നത്.
ചിരട്ട കൊണ്ട് പൂക്കൾ, പക്ഷി, മയ്യിൽ, മൽസ്യം തുടങ്ങിയവയാണ് നിർമിച്ചിട്ടുള്ളത്. ചിരട്ട യന്ത്രസഹായത്തോടെ മുറിച്ചെടുത്ത ശേഷം പോളിഷ് ചെയ്താണ് സൃഷ്ടികളാക്കുന്നത്. എടയന്നൂർ ഹൈസ്കൂളിൽ 30 വർഷം ചിത്രകലാധ്യാപകനായി സേവനംചെയ്ത ദേവൻ കഴിഞ്ഞ വർഷം മെയ് 17നാണ് വിരമിച്ചത്.
ഇതിനു ശേഷമാണ് ചിരട്ടയോടുള്ള കന്പമുണ്ടാകുന്നത്. സ്കൂൾ പ്രവർത്തി പരിചയമേളയിൽ കുട്ടികളെ പഠിപ്പിക്കുന്നതിനു ചിരട്ട ഉപയോഗിച്ചു കരകൗശല വസ്തുക്കൾ ഉണ്ടാക്കുമായിരുന്നു. ഇതാണ് പ്രചോദനമായതെന്നു ദേവൻ പറയുന്നു.
ആദ്യം ചിരട്ട കൊണ്ടു പൂക്കളായിരുന്നു നിർമിച്ചത്. പിന്നീട് മത്സ്യം, മയിൽ, പക്ഷി തുടങ്ങിയവയും ചിരട്ടയിൽ പകർത്തി. ഇനി ചെറിയ മൃഗങ്ങളെ ചിരട്ടയിൽ നിർമിക്കണമെന്നും അതിന്റെ പ്രവർത്തനത്തിലാണെന്നും ദേവൻ പറയുന്നു.