ആകാശ് തില്ലങ്കേരിയ്ക്ക് സിപിഎമ്മുമായി യാതൊരു ബന്ധമില്ലെന്ന് തുറന്നു പറഞ്ഞ് മുന്‍ മന്ത്രി കെ കെ ശൈലജ.
സിപിഎം ആര്‍ക്കും മയപ്പെടുന്ന പാര്‍ട്ടിയല്ല. കേഡര്‍മാര്‍ ഏതെങ്കിലും രീതിയില്‍ മോശമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവരെ തിരുത്തും.
ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്ന് കെകെ ശൈലജ പറഞ്ഞു.
തന്റെ പേഴ്സണല്‍ സ്റ്റാഫംഗം രാഗിന്ദിനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ സംഭവമടക്കം പാര്‍ട്ടി പരിശോധിക്കുമെന്നും ശൈലജ വിശദീകരിച്ചു.
രാഗിന്ദിന് എതിരേ ആകാശ് തില്ലങ്കേരിയും സുഹൃത്ത് ജിജോ തില്ലങ്കേരിയും രംഗത്തെത്തിയിരുന്നു.
ആകാശിനെതിരെ ആദ്യം രംഗത്ത് വന്നത് പാര്‍ട്ടിയുടെ പ്രാദേശിക പ്രവര്‍ത്തകനായ രാഗിന്ദ് എ പി ആയിരുന്നു. രാഗിന്ദ് കാണിക്കാത്ത മറുപടി തിരിച്ചു കാണിക്കില്ലെന്ന് ആകാശ് തില്ലങ്കേരി പ്രതികരിച്ചു.
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതക കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ജയിലില്‍ പോയ ആളാണ് ആകാശ് തില്ലങ്കേരിയെന്നും ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ കരിവാരിതേക്കരുതായിരുന്നുവെന്നും ജിജോ തില്ലങ്കേരി ഫേസ്ബുക്കില്‍ കുറിച്ചു.
ആകാശിനെതിരേ തില്ലങ്കേരിയില്‍ പ്രസംഗിക്കാന്‍ പാര്‍ട്ടി പി ജയരാജനെ നിയോഗിച്ചതിന് പിന്നാലെയാണ് പ്രതികരണം.
നേരത്തെ എംവി ജയരാജന് മാത്രം പങ്കെടുത്താല്‍ മതിയെന്ന് നിശ്ചയിച്ചതായിരുന്നു. പി ജയരാജന്റെ ഫോട്ടോ അടക്കം ഉള്‍പെടുത്തി പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.