കൊട്ടാരക്കര: മന്ത്രി കെ.കൃഷ്ണൻകുട്ടി പങ്കെടുത്ത ചടങ്ങിൽ മഹിളാ മോർച്ച പ്രവർത്തകരുടെ ശരണം വിളി പ്രതിഷേധം.പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തുനീക്കി. കൊട്ടാരക്കരയിൽ പാണ്ടിവയൽ തോടുപുനരുജ്ജീവന പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ ഇന്നു രാവിലെ 8 നായിരുന്നു സംഭവം.
മന്ത്രി ഉദ്ഘാടന പ്രസംഗത്തിനായി എഴുന്നേറ്റ ഉടൻ സദസ്സിൽ നിന്നും മൂന്നു സത്രീകൾ ശരണം വിളിയുമായി വേദിക്കരുകിലേക്കു നീങ്ങുകയായിരുന്നു. ഉടൻ തന്നെ പോലീസ് ഇവരെ തടയുകയും അറസ്റ്റുചെയ്യുകയുമുണ്ടായി. തുടർന്ന് മന്ത്രി ഉദ്ഘാടനം നടത്തി.
രമാദേവി, പ്രസന്ന, ചിഞ്ചുറാണി എന്നിവരായിരുന്നു പ്രതിഷേധക്കാർ. സംഭവത്തിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണമുയർന്നിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുൾപ്പെടെ ഉദ്ഘാടന സ്ഥലത്തുണ്ടായിരുന്നു.