തിരുവനന്തപുരം: കോൺഗ്രസിലെ സ്ഥാനാർഥി പ്രഖ്യാപനം വൈകരുതെന്ന് കെ. മുരളീധരൻ എംപി. നേമത്ത് കോൺഗ്രസിന് ജയിക്കാൻ കഴിയുന്ന സാഹചര്യമാണ് ഉള്ളത്. പാർട്ടി എവിടെ ആവശ്യപ്പെട്ടാലും മത്സരിക്കാൻ തയാറാണെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
നേമത്തേക്ക് പ്രമുഖന്മാർ വരാതെ തന്നെ യുഡിഎഫിന് ജയിക്കാൻ സാധിക്കും. സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങൾ നീണ്ടുപോയി ഐശ്വര്യയാത്രയുടെ ഐശ്വര്യം കളയരുതെന്നാണ് നേതാക്കളോട് തനിക്ക് അഭ്യർഥിക്കാനുള്ളതെന്നും മുരളീധരൻ വ്യക്തമാക്കി.
സ്ഥാനാർഥി നിർണയത്തിലെ പ്രതിഷേധങ്ങൾക്കെതിരേയും മുരളീധരൻ വിമർശനം നടത്തി. പന്തംകൊളുത്തുന്നതും പോസ്റ്റർ ഒട്ടിക്കുന്നതും ഇരുട്ടിന്റെ സന്തതികളാണെന്ന് അദ്ദേഹം പറഞ്ഞു. പി.സി. ചാക്കോ പോയത് കോൺഗ്രസിന് നഷ്ടമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.