ചെങ്ങന്നൂർ: സിപിഎം-ബിജെപി ഒത്തുകളി ആരോപിച്ച് രംഗത്തെത്തിയ ആർഎസ്എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറെ ശരിവച്ച് കെ. മുരളീധരൻ. ഇക്കാര്യം കോൺഗ്രസ് പാർട്ടി നേരത്തേ പറഞ്ഞതാണെന്ന് മുരളീധരൻ വ്യക്തമാക്കി.
ബാലശങ്കറിന്റെ ആരോപണം വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. അതേസമയം, ബാലശങ്കറിന്റെ ആരോപണം തള്ളി ചെങ്ങന്നൂരെ സിപിഎം സ്ഥാനാർഥി സജി ചെറിയാനും രംഗത്തെത്തി.
തെറ്റായ ആരോപണമാണ് അദ്ദേഹം ഉന്നയിച്ചതെന്ന് സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂരിൽ തനിക്ക് ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നിൽ സിപിഎമ്മാണെന്ന ആരോപണവുമായാണ് ബാലശങ്കർ നേരത്തേ രംഗത്തെത്തിയത്.