തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഇടതുമുന്നണിക്കെതിരേ വിമർശനവുമായി കെ. മുരളീധരൻ എംപി.
എൽഡിഎഫിന് വിശ്വാസികളുടെ വോട്ട് വേണം, എന്നാൽ നിലപാട് മാറ്റില്ല. ഈ ഞാണിൻമേൽ കളിയാണ് ഇടതുമുന്നണി സംസ്ഥാനത്ത് നടത്തുന്നത്.
ശബരിമല യുവതി പ്രവേശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നയം വ്യക്തമാക്കണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.