കോഴിക്കോട്: കേരളത്തിലേത് ഭ്രാന്തന്‍ ഭരണമെന്ന വിമർശനവുമായി കെ.മുരളീധരന്‍ എംപി. വിദ്യയെ ഒളിപ്പിച്ചത് സിപി എം സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെയാണ്. പോലീസ് എല്ലാ കൊള്ളരുതാ യ്മകള്‍ക്കും കൂട്ടുനില്‍ക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.
ഭ്രാന്തൻ ഭരണമായി പിണറായി സർക്കാർ മാറി. വളരെ പ്രത്യാഘാതം കേരളത്തിൽ ഉണ്ടാകും. ഈ വൃത്തികെട്ട കളികളി തുടർന്നാൽ ഒരു രാഷ്ട്രീയ സംഘർഷത്തിലേക്ക് കേരളം നീങ്ങാൻ പോകുകയാ ണെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.