ഡല്‍ഹിയിലേക്ക് നോക്കുമ്പോള്‍ ഈനാംപേച്ചി തിരുവനന്തപുരത്ത് മരപ്പട്ടി; സംസ്‌കാരം ഇല്ലാത്ത കൂട്ടമായി കേരള പൊലീസ് മാറിയെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം: കെ.സുധാകരനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. പ്രതിപക്ഷത്തുള്ളവരെയെല്ലാം ഓരോ കേസില്‍ അകപ്പെടുത്താനാണ് ശ്രമമെന്ന് മുരളീധരന്‍ പറഞ്ഞു.

ബ്രിട്ടീഷ് ഭരണകാലത്ത് ജയിലില്‍ കിടക്കുന്നതിന് തുല്ല്യമാണ് പിണറായിയുടെ ഭരണകാലത്ത് ജയിലില്‍ പോകുന്നത്.

പിണറായി സര്‍ക്കാര്‍ ഇന്ന് ചെയ്യുന്ന പ്രവൃത്തി മതി ആയുഷ്‌ക്കാലം മുഴുവന്‍ ജയിലില്‍ അടയ്ക്കാന്‍. ഡല്‍ഹിയിലേക്ക് നോക്കുമ്പോള്‍ ഈനാംപേച്ചി ആണെങ്കില്‍ തിരുവനന്തപുരത്തേക്ക് നോക്കുമ്പോള്‍ മരപ്പട്ടിയാണെന്നും മുരളീധരന്‍ പരിഹസിച്ചു.

കേരളത്തിലെ ആരോഗ്യരംഗം മെച്ചപ്പെടുത്താന്‍ പുകയില ഉണ്ടാക്കുന്ന ക്യൂബയില്‍ പോയവരാണ് ഇവിടുത്തെ ഭരണാധികാരികള്‍. ഒരു സംസ്‌കാരവും ഇല്ലാത്ത കൂട്ടമായി കേരള പൊലീസ് മാറിയെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

Related posts

Leave a Comment