കോഴിക്കോട്: പാര്‍ട്ടിക്ക് വേണ്ടി ശക്തമായ നിലപാട് എടുത്തിട്ടും വേണ്ടരീതിയില്‍ പരിഗണിക്കപ്പെട്ടില്ലെന്ന് കെ. മുരളീധരന് എംപി. അത് സ്വാഭാവികമായി സംഭവിച്ചതാണെന്ന് പറയുന്നത് ശരിയല്ല.
ഒരു സ്ഥിരം പരാതിക്കാരനാകാന്‍ ആഗ്രഹിക്കാത്തതുകൊണ്ടാണ് മത്സര രംഗത്തേക്കില്ലായെന്ന് തീരുമാനിച്ചതെന്നും കെ. മുരളീധരന് പറഞ്ഞു.
സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മുരളീധരന്റെ പരാമര്‍ശം. പുതുപ്പള്ളിയില്‍ സ്റ്റാര്‍ കാമ്പയിനര്‍ പദവിയിലുള്ളവരുടെ പട്ടിക തയാറാക്കിയപ്പോഴും അവഗണിച്ചു.
എങ്കിലും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാകരുതെന്ന് കരുതി വിവാദമാക്കിയില്ല. അതിനുശേഷം വര്‍ക്കിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. അതില്‍ സ്ഥിരം അംഗമാവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല.
എ.കെ. ആന്റണിയും കെ.സി. വേണുഗോപാലും ശശി തരൂരും രമേശ് ചെന്നിത്തലയും ഉള്ളപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നത് ശരിയല്ല. അതില്‍ പരാതിയുമില്ല.
പക്ഷേ, പ്രത്യേകക്ഷണിതാവായി പണിഗണിക്കാവുന്നവരുടെ പട്ടികയില്‍ പോലും ഉള്പ്പെട്ടില്ലായെന്നത് വേദനിപ്പിച്ചുവെന്നും മുരളീധരന് പറഞ്ഞു.