തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ അതൃപ്തി അറിയിച്ച് കെ.മുരളീധരൻ എംപി. ഇഷ്ടമുള്ളത് ചെയ്തോളൂവെന്ന് മുരളീധരൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനു കത്ത് നൽകി. പുനഃസംഘടനയിൽ കൂടിയാലോചനകൾ കൃത്യമായി നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തലപ്പത്ത് ജനപ്രതിനിധികളെ കുത്തിനിറയ്ക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ചിലർ ഏകപക്ഷീയമായി തീരുമാനം എടുക്കുകയാണ്. മുൻ അധ്യക്ഷൻ എന്ന നിലയിൽ ആരുടേയും പേര് നിർദേശിക്കുന്നില്ലെന്നും കെ.മുരളീധരൻ കത്തിൽ പറയുന്നു.