ന്യൂഡൽഹി: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ അതൃപ്തി പ്രകടിപ്പിച്ച് കെ. മുരളീധരൻ എംപി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരിൽ കണ്ടാണ് മുരളീധരൻ അതൃപ്തി അറിയിച്ചത്.
വട്ടിയൂർക്കാവിൽ സംഘടനാപരമായ പാളിച്ചയുണ്ടായെന്നും സോണിയയെ മുരളീധരൻ അറിയിച്ചു. എൻഎസ്സിന്റെ പരസ്യ പിന്തുണ ന്യൂനപക്ഷങ്ങളെ അകറ്റാൻ ഇടയാക്കിയതായും മുരളി കോൺഗ്രസ് അധ്യക്ഷയെ ധരിപ്പിച്ചു.
മോഹൻ കുമാറായിരുന്നു വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർഥി. എൽഡിഎഫ് സ്ഥാനാർഥി വി.കെ. പ്രശാന്ത് 14,465 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വട്ടിയൂർക്കാവിൽനിന്നു വിജയിച്ചത്.