കോഴിക്കോട്: തൃശൂരിൽ സിപിഎം- ബിജെപി അന്തര്‍ധാര നടന്നതായി കെ. മുരളീധരന്. എന്നാൽ യുഡിഎഫിന് പരാജയ ഭീതിയില്ല.ബിജെപി നേതാവും സഹോദരിയുമായ പത്മജ വേണുഗോപാലിനെതിരേ വിമര്‍ശനവുമായി കെ.മുരളീധരന്. കോണ്‍ഗ്രസിൽ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ തങ്ങള്‍ പരിഹരിക്കും. പത്മജ കോണ്‍ഗ്രസിന്റെ കാര്യം നോക്കണ്ട.
തൃശൂര്‍ മാത്രമായി പ്രശ്നം ഇല്ല. കേരളത്തില്‍ എല്ലായിടത്തും സംഘടന ദൗര്‍ബല്യമുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തും. സെമി കേഡര്‍ ഒന്നും അല്ല കോണ്‍ഗ്രസിന് വേണ്ടത്. താഴെക്കിടയുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. മുന്‍ അനുഭവം വെച്ച് പ്രവര്‍ത്തനം ശക്തമാക്കുമെന്നും മുരളീധരന് പറഞ്ഞു.
കെ. സുധാകരന്റെ കെപിസിസി അധ്യക്ഷനായിട്ടുള്ള മടങ്ങിവരവ് സംബന്ധിച്ച് വിവാദങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.