കോഴിക്കോട്: പി. ജയരാജനെതിരായ കൊലയാളി പരാമർശത്തിൽ ആർഎംപി നേതാവ് കെ.കെ. രമയ്ക്കെതിരേ കേസെടുത്ത നടപടിയിൽ സിപിഎമ്മിനെതിരേ വിമർശനവുമായി കെ. മുരളീധരൻ.
സത്യം പറഞ്ഞാൽ ജയിലിലിടുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. ആദ്യം ഭർത്താവിനെ കൊന്നവർ ഇപ്പോൾ രമയെയും മാനസികമായി ദ്രോഹിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു. കെ.കെ. രമയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.