തിരുവനന്തപുരം: സമുദായ സംഘടനകൾ വനിതാ മതിലുമായി സഹകരിക്കുന്നത് കേസുകളിൽ നിന്നും രക്ഷപ്പെടാനാണെന്ന് കെ.മുരളീധരൻ എംഎൽഎ. എസ്എൻഡിപിയുടെ ലക്ഷ്യവും മറ്റൊന്നല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയെക്കാളും തീവ്രമായ ഹിന്ദുത്വമാണ് നടപ്പിലാക്കുന്നത്. സമുദായ സംഘടനകൾക്ക് മുഖ്യമന്ത്രിയെ ഭയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വനിതാ മതിലുമായി സമുദായ സംഘടനകൾ സഹകരിക്കുന്നത് കേസുകളിൽ നിന്നും രക്ഷപ്പെടാനെന്ന് കെ.മുരളീധരൻ
