തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കേരളത്തിലെ റേഷന്‍ കടകളില്‍ സാധുജനങ്ങള്‍ക്ക് ആവശ്യമായ അരി ലഭ്യമല്ലാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. പ്രശ്നപരിഹാരം ചെയ്യുന്നതിനു പകരം കേന്ദ്രത്തിനു കത്തെഴുതി കളിക്കുകയാണ് ധനമന്ത്രി തോമസ് ഐസക് ചെയ്യുന്നതെന്ന് യൂത്ത് കോണ്ഗ്സ്ര കാലടി വാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ര്ടീയ വിശദീകരണ യോഗവും പ്രതീകാത്മക റേഷന്‍കടയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുരളീധരന്.
യൂത്ത് കോണ്‍ഗ്രസ് കാലടി വാര്‍ഡ് പ്രസിഡന്റ് എച്ച്. ഗോകുല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെ. ലീന മുഖ്യപ്രഭാഷണം നടത്തി. ആര്.വി. രാജേഷ്, കെപിസിസി അംഗം ടി.എസ്. പ്രദീപ്, ഡിസിസി അംഗങ്ങളായ കൊഞ്ചിറവിള വിനോദ്, സുരേന്ദ്രന് കുര്യാത്തി, ബ്ലോക്ക് പ്രസിഡന്റ് ജയേന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് തളിയല്‍ സുരേഷ്, കാലടി മുരുകന്, പി.ആര്. ഗോപാലകൃഷ്ണന് ആറ്റുകാല്‍ സജിത്, അനന്തപുരി മണികണ്ഠന്, ഷൈന്‍ലാല്‍, കാര്ത്തികേയന് തമ്പി, ആറ്റുകാല്‍ സുജിത്, നിതീഷ് തുടങ്ങിയവര്‍ ആശംസാ പ്രസംഗിച്ചു.