കുളത്തൂപ്പുഴ: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്ന് ഒരു സന്ദർഭത്തിലും ഇടതുപക്ഷ സംഘടനകളോ അതിൻെറ വനിതാ വിഭാഗമോ ആവശ്യപ്പെട്ടിട്ടില്ല. കാരണം അത് ഇടതുപക്ഷ സർക്കാരിൻെറ അജണ്ടയല്ല .സുപ്രീം കോടതി വിധി മാനിക്കുകയാണ് സർക്കാർ ചെയ്തതെന്ന് സിപിഎെ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി കെ.പ്രകാശ് ബാബു .
ഇടതുമുന്നണി കുളത്തൂപ്പുഴയിൽ സംഘടിപ്പിച്ച നവോദ്ധാന സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധി അംഗീകരിക്കാൻ ചിലർ തയാറാകാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത്. കേരളത്തിൽ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെ ചെറുത്ത് തോൽപ്പിക്കുവാനും നവോദ്ധാന മൂല്യങ്ങളെ ചവിട്ടി മതിക്കാൻ ശ്രമിക്കുന്നവരെ തടയിടുവാനും ജനവിഭാഗങ്ങളും മുന്നിട്ടിറങ്ങണമെന്നും അദ്ധേഹം കൂട്ടിചേർത്തു.
സിപിഎെ കുളത്തൂപ്പുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ബാബുപണിക്കർ ,എസ്.ഗോപകുമാർ,ബ്ലോക്ക് പഞ്ചയ്ത്ത് അംഗം രവീന്ദ്രൻ പിളള, പഞ്ചായത്ത് പ്രസിഡൻറ് പി.ലൈലാബീവി, ലിജുജമാൽ,സന്തോഷ്, തുടങ്ങിയവർ പ്രസംഗിച്ചു.