തിരുവനന്തപുരം: കെ -റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്രാനുമതി കിട്ടിയാൽ കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
കേന്ദ്ര അനുമതി കിട്ടാത്ത പദ്ധതിക്ക് വേണ്ടി കോടികണക്കിന് രൂപ ചെലവഴിച്ചതെന്തിനെന്ന് പ്രതിപക്ഷത്ത് നിന്നും മാത്യു കുഴൽനാടൻ മന്ത്രിയോട് ചോദിച്ചു.
വലിയ പദ്ധതികൾ നടപ്പിലാക്കുന്നതിന് മുന്നോടിയായിട്ടുള്ള ഇൻഫ്രാസ്ട്രെക്ചർ സംവിധാനവും പഠനങ്ങളും അനിവാര്യമാണ്.
അതെല്ലാം നടത്തുന്നതിന് മറ്റ് അത്യാവശ്യ കാര്യങ്ങൾക്കുമാണ് തുക ചെലവാക്കിയത്. കുടുതൽ തുക ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം മറുപടി നൽകി.
സംസ്ഥാനം ഇത് വരെ കണ്ട ിട്ടില്ലാത്ത സാന്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
കോവിഡിനെ തുടർന്നുള്ള സാന്പത്തിക വരുമാന നഷ്ടവും കേന്ദ്രസർക്കാരിന്റെ വികലമായ നയങ്ങളുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അദ്ദേഹം സഭയിൽ പറഞ്ഞത്.