കോഴിക്കോട്: സില്‍വര്‍ലൈനിന് ബദല്‍ പദ്ധതിയൊരുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കങ്ങളിൽ സംശയങ്ങളു ണ്ടെന്ന് കെ. മുരളീധരൻ എംപി. ഇക്കാര്യത്തിൽ ഡിപിആർ വന്നിട്ട് കൂടുതൽ ചർച്ചയാകാമെന്നും മുരളീധരൻ.
കേരള സര്‍ക്കാരിന്റെ ഡൽഹിയിലെ പ്രതിനിധിയായ കെ.വി.തോമസിനെ മുന്നില്‍ നിര്‍ത്തിയുള്ള നീക്കങ്ങളില്‍ സംശയമുണ്ട്.
കെ.വി. തോമസ് ഇ. ശ്രീധരനെ കണ്ടതിന് അടുത്ത ദിവസം തന്നെ കോടികൾ ചെലവുള്ള പ്രോജക്ടിന് കുറിപ്പ് തയാറായി. ഉടൻ ഡൽഹിക്ക് അയക്കുന്നു. അതേസമയത്തുതന്നെ കെ. സുരേന്ദ്രൻ വന്ന് ഇ. ശ്രീധരനെ കാണുന്നു.
ഇത് ഹൈസ്പീഡ് റെയിലിന്റെ കുറിപ്പാണോ അതോ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന്റെ സീറ്റി ന്റെ എണ്ണം കുറയ്ക്കാനുള്ള കുറിപ്പാണോയെന്ന് മാത്രമേ അറിയാനുള്ളുവെന്നും മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു.