തിരുവനന്തപുരം: കെ-റെയിലിനെതിരേ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിലും പ്രതിഷേധം. പരിസ്ഥിതി പ്രവർത്തക മേധാ പട്കറുടെ നേതൃത്വത്തിലാണ് സമരസമിതി പ്രവർത്തകർ പ്രതിഷേധവുമായി ഫെസ്റ്റിവൽ വേദിയിലെത്തിയത്.
കെ-റെയിൽ വിഷയത്തിൽ നടക്കുന്ന കാര്യങ്ങൾ സിപിഎമ്മിനു ചേർന്നതല്ലെന്ന് മേധപട്കർ കുറ്റപ്പെടുത്തി.ജനകീയ സമരം നടക്കുന്പോൾ മുഖ്യമന്ത്രി മൗനം വെടിയണം.
ജനങ്ങളുടെ പക്ഷം കേൾക്കാതെയാണ് സിപിഎം മുന്നോട്ടു പോകുന്നത്. പദ്ധതി കേരളത്തിനു യോജിക്കുന്നതല്ലെന്നു വ്യക്തമാണ്. എന്നിട്ടും ഒരു പുനർവിചിന്തനത്തിനു സിപിഎം തയ്യാറാകുന്നില്ലെന്നും മേധപട്കർ കുറ്റപ്പെടുത്തി.
മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിൻ ഉണ്ടാക്കിയതിനെക്കാൾ നാശം കെ റെയിൽ കേരളത്തിലുണ്ടാക്കും. പദ്ധതി ജലാശയങ്ങളെയും പ്രകൃതിയെയും നശിപ്പിക്കും. കല്ലിടൽ സർവേയും പോലീസ് അക്രമവും തന്നെ ഞെട്ടിച്ചു.
മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെ എംപിമാർക്ക് മർദനമേറ്റ സംഭവം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും മേധാ പട്കർ പറഞ്ഞു.