തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരേ നടക്കുന്ന പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയിൽ നിന്നും ഒരുഘട്ടത്തിലും പിന്നോട്ടു പോകില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കി.
വികസന പദ്ധതികൾ നടപ്പാക്കേണ്ട സമയത്ത് തന്നെ നടപ്പാക്കേണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. ഒരു കൂട്ടർക്ക് എതിർപ്പുള്ളതുകൊണ്ടു മാത്രം പദ്ധതിയിൽനിന്നു പിന്മാറാൻ കഴിയില്ല.
കെ റെയിലുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളെയും മുഖ്യമന്ത്രി വിമർശിച്ചു.
കുഞ്ഞുങ്ങളുമായി സമരത്തിനെത്തുന്ന പ്രതിഷേധക്കാരെ മാധ്യമങ്ങൾ മഹത്വവത്കരിക്കുകയാണെന്നും ഇതു ശരിയായ രീതിയാണോ എന്നു മാധ്യമങ്ങൾ ചിന്തിക്കണമെന്നും പിണറായി പറഞ്ഞു.