തിരുവല്ല: കെ റയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ സിപിഎം കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ.
കെ റെയില്‍ വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വൈഎംസിഎ ഹാളില്‍ നടന്ന സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയമ വിരുദ്ധമായാണ് ജനങ്ങളുടെ ഭൂമിയില്‍ കുറ്റിയിട്ടത്. ഇതിനെ ചെറുത്തവര്ക്കെതിരേ എടുത്ത എല്ലാ കേസുകളും സര്‍ക്കാര്‍ പിന്‍വലിക്കണം.
കുറ്റിയുണ്ടാക്കിയ കമ്പനിക്ക് കാശ് കൊടുത്തിട്ടില്ല. കുറ്റിയിടാന്‍ പോയ തൊഴിലാളികള്‍ക്ക് മൂന്നുമാസമായി ശമ്പളം നല്‍കിയിട്ടില്ല.
കടത്തില്‍ മുങ്ങി നില്ക്കുന്ന കേരളത്തെ വീണ്ടും സര്‍ക്കാര്‍ കടമെടുത്ത് തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവല്ലയില്‍ കെ റെയില്‍ വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു നടന്ന യോഗം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.