കെ-​റെ​യി​ൽ  തൃശൂർ കടക്കുമ്പോൾ അതിവേഗം ജി​ല്ല​യി​ൽ ഇ​ടി​ച്ചു​നി​ര​ത്തു​ക 5000 വീ​ടു​ക​ൾ..! പ​ദ്ധ​തി​ക്കെ​തി​രേ ജ​ന​രോ​ഷം ജി​ല്ല​യി​ൽ ശ​ക്തം


സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: കെ-​റെ​യി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ൽ ക​ട​ന്നാ​ൽ അ​തി​വേ​ഗം ഇ​ടി​ച്ചു​നി​ര​ത്തു​ക അ​യ്യാ​യി​രം വീ​ടു​ക​ൾ..!‌ പ​തി​നാ​യി​ര​ങ്ങ​ളു​ടെ ആ​ശ​ങ്ക ഓ​രോ ദി​വ​സം ചെ​ല്ലു​ന്തോ​റും കൂ​ടി​വ​രി​ക​യാ​ണ്. പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നു ഭ​ര​ണ​ക​ക്ഷി പി​ടി​വാ​ശി പി​ടി​ക്കു​ന്പോ​ൾ, ഞ​ങ്ങ​ൾ എ​വി​ടേ​ക്കാ​ണ് അ​തി​വേ​ഗം പോ​കേ​ണ്ട​തെ​ന്നാ​ണ് വീ​ടും പ​റ​ന്പും സ്വ​സ്ഥ​ത​യു​മൊ​ക്കെ ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ ചോ​ദ്യം.

ഉ​ത്ത​രം പ​റ​യാ​ൻ ആ​രും ത​യാ​റ​ല്ല. രാ​ത്രി​യി​ൽ പ​റ​ന്പു​ക​ളി​ൽ ക​ല്ലി​ട്ട് കെ – ​റെ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങു​ന്പോ​ൾ ആ​രോ​ടു ചോ​ദി​ച്ചി​ട്ടാ​ണ് ക​ല്ലി​ടു​ന്ന​തെ​ന്നു ചോ​ദി​ക്കാ​ൻ​പോ​ലും പ​റ്റാ​ത്ത സാ​ഹ​ച​ര്യം.പ​ദ്ധ​തി ക​ട​ന്നു​പോ​കു​ന്ന ജി​ല്ല​യി​ലെ അന്നമനട മു​ത​ൽ കാ​ട്ട​കാ​ന്പാ​ൽ​വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​വാ​സി​ക​ളാ​ണ് ആ​ശ​ങ്ക​യോ​ടെ ക​ഴി​യു​ന്ന​ത്.

പ​ദ്ധ​തി​ക്കു തു​ട​ക്ക​മി​ടു​ന്ന​വ​ർ​ക്ക് അ​ത് അ​വ​സാ​നി​ക്കു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന ജ​ന​ങ്ങ​ളു​ടെ ദു​ര​ന്തം കാ​ണാ​ൻ ക​ഴി​യു​മോ​യെ​ന്നു നി​ശ്ച​യ​മി​ല്ല. കാ​ര​ണം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ വ​ർ​ഷ​ങ്ങ​ളേ​റെ എ​ടു​ക്കും.

അ​പ്പോ​ഴേ​ക്കും ജ​ന​ങ്ങ​ളു​ടെ നെ​ഞ്ചി​ലൂ​ടെ ക​യ​റ്റി​വി​ടു​ന്ന അ​തി​വേ​ഗ ട്രെ​യി​ൻ എ​വി​ടെ ചെ​ന്നു​നി​ൽ​ക്കു​മെ​ന്ന​തി​ലാ​ണ് ആ​ശ​ങ്ക.
എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ വേ​റെ. ഹെ​ക്ട​ർ​ക​ണ​ക്കി​നു നെ​ൽ​പ്പാ​ട​ങ്ങ​ൾ, ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ എ​ന്നി​വ​യ്ക്കും പ​ദ്ധ​തി ദോ​ഷ​ക​ര​മാ​കും.

ക​ട​ന്നു​പോ​കു​ന്ന​തു ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ
ഇ​പ്പോ​ൾ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന പ്ലാ​നി​ലെ അ​ലൈ​ൻ​മെ​ന്‍റ്് അ​നു​സ​രി​ച്ച് ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ​കൂ​ടി​യാ​ണ് കെ-​റെ​യി​ൽ ക​ട​ന്നു​പോ​കു​ന്ന​ത്.

പ​ദ്ധ​തി ന​ട​പ്പാ​കു​ന്പോ​ൾ ജി​ല്ല​യി​ലെ അ​യ്യാ​യി​ര​ത്തോ​ളം വീ​ടു​ക​ൾ കു​ടി​യൊ​ഴി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്. ജി​ല്ല​യി​ൽ അന്നമനട, മാ​ള, ക​രു​വ​ന്നൂ​ർ, ചേ​ർ​പ്പ്, ഉൗ​ര​കം, നെ​ടു​പു​ഴ, ക​ണി​മം​ഗ​ലം, പാ​ല​യ്ക്ക​ൽ, ചൊ​വ്വൂ​ർ, അ​വി​ണി​ശേ​രി, തൃ​ശൂ​ർ കൊ​ക്കാ​ലെ, വ​ഞ്ചി​ക്കു​ളം, തി​രൂ​ർ, കൊ​ട്ടേ​ക്കാ​ട്, അ​വ​ണൂ​ർ, കു​ന്നം​കു​ളം, കാ​ട്ട​കാ​ന്പാ​ൽ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ പ​ദ്ധ​തി​ക്കാ​യി വീ​ടു​ക​ൾ ഒ​ഴി​യേ​ണ്ടി​വ​രും.

അ​ഞ്ചു​സെ​ന്‍റി​ൽ താ​ഴെ ഭൂ​മി​യു​ള്ള നി​ര​വ​ധി പേ​ർ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്നു​ണ്ട്.പ​ദ്ധ​തി​ക്കാ​യി പൊ​ളി​ച്ചു​മാ​റ്റു​ന്ന​വ​യി​ൽ പൊ​തു-​സ്വ​കാ​ര്യ കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​മെ​ല്ലാം ഉ​ൾ​പ്പെ​ടും.

പ​ദ്ധ​തി​ക്കെ​തി​രേ ജ​ന​രോ​ഷം
കെ-​റെ​യി​ൽ പ​ദ്ധ​തി​ക്കെ​തി​രേ ജ​ന​രോ​ഷം ജി​ല്ല​യി​ൽ ശ​ക്ത​മാ​ണ്. പ​ദ്ധ​തി​ക്കാ​യി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ള​വെ​ടു​പ്പ്, സ​ർ​വേ​ക്ക​ല്ല് സ്ഥാ​പി​ക്ക​ൽ എ​ന്നി​വ​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. പാ​രി​സ്ഥി​തി​ക പ​ഠ​ന​മെ​ന്ന പേ​രി​ലാ​ണ് അ​ധി​കൃ​ത​ർ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത​ത്രേ.

ഇ​പ്പോ​ൾ ഇ​ട്ടി​ട്ടു​ള്ള സ​ർ​വേ ക​ല്ലു​ക​ൾ​ക്ക് ഇ​രു​വ​ശ​ത്തു​മാ​യി നൂ​റു മീ​റ്റ​ർ വീ​തി​യി​ൽ ഇ​നി​യും സ​ർ​വേ​ക്ക​ല്ലു​ക​ൾ സ്ഥാ​പി​ക്കും. പ​ദ്ധ​തി​ക്കു 15 മു​ത​ൽ 25 മീ​റ്റ​ർ സ്ഥ​ലം മ​തി​യെ​ന്നാ​ണ് സ​ർ​ക്കാ​ർ പ​റ​യു​ന്ന​തെ​ങ്കി​ലും ബ​ഫ​ർ സോ​ണ്‍ മി​നി​മം പ​രി​ധി 30 മീ​റ്റ​റാ​ണ്. അ​തി​നാ​ൽ സി​ൽ​വ​ർ​ലൈ​ൻ ഇ​തി​ലും കൂ​ടു​ത​ലാ​കു​മെ​ന്നു സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.


സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യെ​ന്നു കൊ​ട്ടി​ഘോ​ഷി​ച്ചു ന​ട​പ്പാ​ക്കു​ന്ന കെ-​റെ​യി​ൽ പ​ദ്ധ​തി കേ​ര​ള​ത്തി​ന്‍റെ സാ​ന്പ​ത്തി​ക, പാ​രി​സ്ഥി​തി​ക, സാ​മൂ​ഹി​ക ദു​ര​ന്ത​മാ​യി​രി​ക്കു​മെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

പ​ഠ​ന റി​പ്പോ​ർ​ട്ടി​ലും ക​ള്ള​ക്കളി
പ​ദ്ധ​തി​യു​ടെ സാ​ന്പ​ത്തി​ക ലാ​ഭ​ത്തെ​ക്കു​റി​ച്ചും സം​ശ​യ​മു​യ​രു​ന്നണ്ടെന്ന്, പ​ദ്ധ​തി​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്ന യു​വ​ക​ലാ​സാ​ഹി​തി വ്യ​ക്ത​മാ​ക്കു​ന്നു. ഫ്ര​ഞ്ച് ക​ണ്‍​സ​ൾ​ട്ട​ൻ​സി​യു​ടെ ആ​ദ്യ റി​പ്പോ​ർ​ട്ടി​ൽ പ​ദ്ധ​തി ചെ​ല​വ് 71,063 കോ​ടി​യാ​യി​രു​ന്നു.

ര​ണ്ടാ​മ​ത്തെ റി​പ്പോ​ർ​ട്ടി​ൽ 56,443 കോ​ടി​യാ​യി കു​റ​ഞ്ഞു. ആ​ദ്യ റി​പ്പോ​ർ​ട്ടി​ൽ 2024ൽ ​പ്ര​തീ​ക്ഷി​ക്കു​ന്ന പ്ര​തി​ദി​നി യാ​ത്ര​ക്കാ​ർ 37,750 പേ​ർ, 2050ൽ 65,875 ​പേ​ർ. എ​ന്നാ​ൽ ര​ണ്ടാ​മ​ത്തെ റി​പ്പോ​ർ​ട്ടി​ൽ 2024ൽ 67,740 ​യാ​ത്ര​ക്കാ​ർ, 2040ൽ 1,16,681 ​പേ​ർ.

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഒ​റ്റ​യ​ടി​ക്ക് ഇ​ത്ര​യും വ്യ​ത്യാ​സം വ​ന്ന​തു​ത​ന്നെ ശ​രി​ക്കു​ള്ള പ​ഠ​ന റി​പ്പോ​ർ​ട്ട​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്നു യു​വ​ക​ലാ​സാ​ ഹി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​എം. സ​തീ​ശ​ൻ പ​റ​യു​ന്നു.

Related posts

Leave a Comment