സ​മാ​ധാനം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ആ​ദ​രി​ക്കു​ന്ന  വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധിയെന്ന് മ​ന്ത്രി

കു​ള​ത്തു​പ്പു​ഴ:സ​മാ​ധാനം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ആ​ദ​രി​ക്കു​ന്ന വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി .അദ്ദേഹം ഇ​ഡ്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൻെ​റ നേ​താ​വാ​യി​ട്ട് മാ​ത്ര​മ​ല്ല അ​റി​യ​പ്പെ​ടു​ന്ന​ത് . സ​മാധാന​കാം​ഷി​ക​ളാ​യി​ട്ടു​ള​ള എ​ല്ലാ ബ​ഹു​ജ​ന​ങ്ങ​ളും അ​ഹിം​സാ സി​ദ്ധാ​ന്ത​ത്തി​ൻെ​റ ഉ​ട​മ​സ്ഥ​രാ​യി​ട്ടു​ള​ള​വ​രും ആ​ദ​രി​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി​യാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി​യെ​ന്നും മ​ന്ത്രി കെ.​രാ​ജു .

കു​ള​ത്തൂ​പ്പു​ഴ​യി​ൽ ഗാ​ന്ധി​ജി​യും സ്വാ​ത​ന്ത്ര്യ സ​മ​ര​വും എ​ന്ന സം​വാ​ദപ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം. കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ ബാ​ല​സ​ഭ​യും സം​യു​ക്ത​മാ​യ് സം​ഘ​ടി​പ്പി​ച്ച പാ​ടി​ക്ക് വൈ​സ്പ്ര​സി​ഡ​ൻ​റ് സാ​ബു​എ​ബ്ര​ഹാം അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റ​ൻ​റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​അ​നി​ൽ​കു​മാ​ർ, സി.​ഡി.​എ​സ് ചെ​യ​ർ​പേഴ്സ​ൻ വ​ത്സ​ല​കു​മാ​രി, അ​രു​ൻ​കൃ​ഷ്ണ​ൻ, മ​ഹാ​ത്മാ​ഗാ​ന്ധി​യെ നേ​രി​ട്ട് ക​ണ്ടി​ട്ടു​ള​ള വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യു​മാ​യ ഈ​ശ്വ​രി​അ​മ്മ എ​ന്നി​വ​ർ പ്രസംഗിച്ചു. കു​ട്ടി​ക​ൾ​ക്കു​ള​ള ക്വി​സ് മ​ത്സ​രം, ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് എ​ന്നി​വ ഇ​തോ​ടൊ​പ്പം ന​ട​ന്നു.

Related posts