കൊല്ലം മഹാത്മാഗാന്ധിയുടെ മതേതരത്വ സിദ്ധാന്തമാണ് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അന്ത:സത്തയും അടിത്തറയുമെന്ന് മന്ത്രി കെ.രാജു . മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന മഹാത്മജിയുടെ ജന്മ വാർഷിക വാരാചരണ പരിപാടികളുടെ സമാപനം ഉൽഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിനു വേണ്ടി എന്തും ചെയ്യുന്ന ആധുനിക കാലഘട്ടത്തിലെ നേതാക്കൾക്കും ഭരണ കർത്താക്കൾക്കും ഗാന്ധിജിയുടെ ജീവിതം പാഠപുസ്തക മാക്കി മാറ്റണം .ഏതു അധികാരവും കൈപ്പിടിയിലാക്കാൻ കഴിയുമായിരുന്നിട്ടും അധികാര കസേരയിൽ കയറി കൂടാതെ ജനകൾക്കു വേണ്ടി മാത്രം ജീവിച്ചതുകൊണ്ടാണ് അദ്ദേഹം മഹാത്മാവായ ിമാറിയതെന്നും മന്ത്രി രാജു ചൂണ്ടിക്കാട്ടി.
ഫൗണ്ടേഷൻ ചെയർമാൻ എസ്.പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പദ്മശ്രീ.പി.ഗോപിനാഥൻ നായർ,മൈക്കിൾ ദേശമാണി ,എൻ.സുഗതൻ,സുബൈർ വള്ളക്കടവ്,ഡോ.ഗീവർഗീസ് യോഹന്നാൻ,ഷമ്മി,ഡോ. ലാലു ജോസഫ്,ജയേഷ് മാത്യു,വി.കെ.അബൂബക്കർ,എ.മുഹമ്മദ് റാഫി എന്നിവർ പ്രസംഗിച്ചു.