​ശബ​രി​മ​ല​യോ​ട് വ​നം​വ​കു​പ്പി​ന് ശ​ത്രു​താ മ​നോ​ഭാ​വ​മില്ല ; ദേവസ്വം പ്രസിഡന്‍റ് പ​ത്മ​കു​മാ​റി​ന്‍റെ ആരോപണത്തിന് മറുപടിയുമായി വനം മന്ത്രി കെ രാജു

തൃ​ശൂ​ർ: ശ​ബ​രി​മ​ല​യോ​ട് വ​നം​വ​കു​പ്പി​ന് ശ​ത്രു​താ മ​നോ​ഭാ​വ​മി​ല്ലെ​ന്ന് വ​നം​വ​കു​പ്പു മ​ന്ത്രി കെ.​രാ​ജു. വ​നം​വ​കു​പ്പി​ന് ശ​ത്രു​താ മ​നോ​ഭാ​വ​മാ​ണു​ള്ള​തെ​ന്നും ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ത​ട​സം നി​ൽ​ക്കു​ന്ന നി​ല​പാ​ടാ​ണ് വ​നം​വ​കു​പ്പ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എം.​പ​ത്മ​കു​മാ​ർ പ​റ​ഞ്ഞ​തി​ന് തൃ​ശൂ​രി​ൽ മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വ​ള​രെ സൗ​ഹാ​ർ​ദ്ദ​പ​ര​മാ​യാ​ണ് വ​നം​വ​കു​പ്പും സ​ർ​ക്കാ​രും ശ​ബ​രി​മ​ല​യെ കാ​ണു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​യ്യ​പ്പ​ന്‍റെ പൂ​ങ്കാ​വ​ന​ത്തെ വ​ന​ത്തി​ന്‍റെ അ​വ​സ്ഥ​യി​ൽ ത​ന്നെ നി​ല​നി​ർ​ത്തു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മാ​സ്റ്റ​ർ പ്ലാ​നി​ൽ അം​ഗീ​ക​രി​ച്ച കെ​ട്ടി​ട​ങ്ങ​ൾ​ക്ക് മാ​ത്ര​മേ ശ​ബ​രി​മ​ല​യി​ൽ അ​നു​മ​തി ന​ൽ​കു​ക​യു​ള്ളു​വെ​ന്നും മ​ന്ത്രി രാ​ജു പ​റ​ഞ്ഞു.

Related posts